ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി സംവിധായകൻ ബാലചന്ദ്രകുമാർ ഹൈക്കോടതിയിൽ. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ദിലീപ് ആണെന്ന് ബാലചന്ദ്രകുമാർ ജാമ്യാപേക്ഷയിൽ പറഞ്ഞു.ദിലീപിന് എതിരെ നടത്തിയ വെളിപ്പെടുത്തലുകളുടെ പ്രതികാരമായാണ് തനിക്കെതിരായ ആരോപണം.പത്ത് വർഷം കഴിഞ്ഞു പരാതി നൽകിയതിന് വിശ്വാസ യോഗ്യമായ വിശദീകരണം പരാതിക്കാരി നൽകിയില്ലെന്നും ബാലചന്ദ്രകുമാർ ആരോപിക്കുന്നു. പരാതിക്കാരിയെ തനിക്ക് അറിയില്ലെന്നും കേസിൽ നിരപരാധിയാണെന്നും ബാലചന്ദ്രകുമാർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കി
ആരോപണങ്ങൾക്ക് പിന്നിൽ ദിലീപ്;നിരപരാധിയെന്ന് ബാലചന്ദ്രകുമാർ മുൻകൂർജാമ്യാപേക്ഷ നൽകി

