മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെരക്ഷപ്പെടുത്തി. രാവിലെ കരസേനയുടെ രണ്ട് യൂണിറ്റുകൾ നടത്തിയ അതി സാഹസിക രക്ഷാപ്രവർത്തനങ്ങളാണ് വിജയിച്ചത്. . ഒരു ടീം മലയുടെ മുകളിൽ നിന്നും ഒരു ടീം മലയുടെ താഴെ നിന്നും രക്ഷപ്രവർത്തനങ്ങൾ നടത്തി. കരസേന അംഗങ്ങൾക്ക് യുവാവുമായി സംസാരിക്കാൻ സാധിച്ചിരുന്നു. ഇന്ന് കാലത്താണ് ലഫ് ന്റ് കേണൽ ഹേമന്ത് രാജിന്റെ നേതൃത്വത്തിൽ തുടങ്ങിയ രക്ഷപ്രവർത്തനം വിജയത്തിലെത്തിയതും യുവാവിനെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്താൻ സാധിച്ചതും. എയർഫോഴ്സിന്റെ ഒരു ഹെലിക്കോപ്റ്ററും നഡോക്ടർമാരുടെ സംഘവും ആംബുലൻസും പോലീസും മറ്റ് ആരോഗ്യപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ സജീവമായി രംഗത്തുണ്ടായിരുന്നു. നേരത്തെ ഉണ്ടായിരുന്ന മലയിടുക്കിൽ നിന്ന് ബാബൂഅല്പം താഴേക്ക് ഇറങ്ങിയിരുന്നു. . നാട്ടുകാരും കുടുംബാംഗങ്ങളും എല്ലാവരും ഉറക്കമിളച്ച് കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്
നീണ്ട മണിക്കൂറുകളാണ് ബാബു വെള്ളവും ഭക്ഷണവുമില്ലാതെ പാറയിടുക്കിൽ കഴിച്ചു കൂട്ടിയത്
മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തി

