മുസ്‌ലിം സമുദായത്തിനും ജിഫ്രി തങ്ങള്‍ക്കും എതിരായ വംശീയ അധിക്ഷേപം; ആര്‍.വി ബാബുവിനെതിരെ കേസ്
കൊച്ചി: മുസ്ലിം സമുദായത്തിനും ജിഫ്രി തങ്ങള്‍ക്കും എതിരെ വംശീയ അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആര്‍.വി ബാബുവിനെതിരെ കേസെടുത്തു. പിഡിപി കേന്ദ്രകമ്മിറ്റി അംഗം അഷ്‌റഫ് വാഴക്കാല നല്‍കിയ പരാതിയിലാണ് നടപടി. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. കേരളത്തെ ലഹരിമുക്തമാക്കാന്‍ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ പ്രചാരണത്തിനായി സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഒപ്പം കൂട്ടിയ ആഭ്യന്തരമന്ത്രിയുടെ നടപടിയെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. മറ്റ് സമുദായ നേതാക്കളേക്കാള്‍ ഇക്കാര്യത്തില്‍ മുന്‍ കൈ എടുക്കേണ്ടത് സമസ്ത […]








