Entertainment News

മാക്കിയ്‌ക്കൊപ്പം പ്രിയങ്ക;എൻഡിങ് തിങ്ങ്സ്’

മാർവൽ സിനിമാറ്റിക്ക് യൂണിവേഴ്‌സ് ചിത്രങ്ങളിൽ ഫാൽക്കൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആന്റണി മാക്കിയ്‌ക്കൊപ്പം പ്രിയങ്ക ചോപ്ര വീണ്ടും ഹോളിവുഡിലേക്ക്.’എൻഡിങ് തിങ്ങ്സ്’ എന്നാണ് സിനിമയുടെ പേര്. കെവിൻ സള്ളിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും അദ്ദേഹത്തിന്റേത് തന്നെ. ഡേവിസ് എന്റർടെയ്ൻമെന്റും ലിറ്റ് എന്റർടെയ്ൻമെന്റും ഇൻസ്‌പയർ എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.മാട്രിക്സ് സീരിസിലെ നാലാം ചിത്രമായ ‘ദി മാട്രിക്‌സ് റിസറക്ഷന്‍സ്’ ആണ് പ്രിയങ്ക ചോപ്രയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സാം ഹ്യൂഗനൊപ്പം ‘ടെക്‌സ്റ്റ് ഫോർ യു’ എന്ന റൊമാന്റിക് കോമഡി ചിത്രവും പ്രിയങ്കയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!