ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാനയെ ഐസിസി വുമൺ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു. 2021ൽ എല്ലാ ഫോർമാറ്റുകളിലും കാഴ്ചവച്ച മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സ്മൃതിയെ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തത്.
2021 കലണ്ടര്‍ വര്‍ഷത്തില്‍ 22 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് താരം 855 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. 38.86 ആണ് ആവറേജ്.
ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ താരം സ്മൃതിയായിരുന്നു. രണ്ടാം ഏകദിനത്തില്‍ 80 റണ്‍സെടുത്ത താരം അവസാന ടി20യില്‍ 48 റണ്‍സെടുത്ത് ഇന്ത്യയെ വിജയത്തിലും എത്തിച്ചു.
ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമോണ്ട്, ദക്ഷിണാഫ്രിക്കയുടെ ലിസെല്ലെ ലീ, അയർലൻഡിന്റെ ഗാബി ലൂയിസ് എന്നിവരോടൊപ്പം ഈ അവാർഡിനും റേച്ചൽ ഹെയ്‌ഹോ ഫ്ലിന്റ് ട്രോഫിക്കുമായുള്ള ചുരുക്കപ്പട്ടികയിൽ മന്ദാന ഉൾപ്പെട്ടിട്ടുണ്ടെന്ന് ഐസിസി പ്രസ്താവനയിൽ പറഞ്ഞു.

