വിക്രം ധ്രുവ് വിക്രം എന്നിവർ കേന്ദ്ര കഥാപാത്രമായിഎത്തുന്ന കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘മഹാന്’ ആമസോണ്‍ പ്രൈമില്‍ ഫെബ്രുവരി 10ന് റിലീസ് ചെയ്യും. തമിഴ്, തെലുങ്കു, മലയാളം, കന്നട എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിക്രമിന്റെ 60ാമത്തെ ചിത്രമായ മഹാനില്‍ താരത്തിന്റെ മകന് ധ്രുവ് വിക്രമും കേന്ദ്ര കഥാപാത്രമാണ്.
വിക്രമും മകനും ആദ്യമായി ഒരുമിക്കുന്ന സിനിമ കൂടിയാണ് മഹാന്. സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ, സനന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ
സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സേതുപതി, മാരി 2, ഭാസ്കര്‍ ഒരു റാസ്കല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാലതാരം രാഘവനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

