ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ തുടരും. നേരത്തെ മന്ത്രി വി ശിവൻകുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ന് ലോക്ക് ഡൌൺ സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ രണ്ട് ദിവസമായി നാൽപത്തിനായിരത്തിന് മുകളിലാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം.
മന്ത്രി ജി.ആർ അനിലിന് കൊവിഡ്

