Kerala News

വിശദീകരണ യോഗത്തിനിടെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം കോൺ​​ഗ്രസിന് ജനാധിപത്യ മര്യാദ ഇല്ലെന്ന് മന്ത്രി

ജനസമക്ഷം സില്‍വര്‍ ലൈന്‍ യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. വിശദീകരണയോഗം നടക്കുന്ന ഹാളിലേക്ക് ഇടിച്ചു കയറിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
മന്ത്രി എം.വി ഗോവിന്ദന്‍ സംസാരിച്ച് ഇരുപത് മിനുറ്റ് പിന്നിട്ടപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ നിന്നും പരിപാടി നടക്കുന്ന വേദിയിലേക്ക് ഇരച്ചെത്തുകയായിരുന്നു. പ്രവര്‍ത്തകര്‍ പരിപാടി നടക്കുന്ന അടച്ചിട്ട മുറിയിലേക്ക് ഇടിച്ച് കയറാന്‍ ശ്രമം നടത്തുകയും ചെയ്തു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.പ്രതിഷേധം നടക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ജയ്ഹിന്ദ് ടിവി റിപ്പോര്‍ട്ടര്‍ ധനിത്ത് ലാലിനെയും ഡ്രൈവര്‍ മഹേഷ് കൊട്ടാരിയേയും പൊലീസ് അറസ്റ്റ് ചെയ്തു.
കോൺ​​ഗ്രസിന് ജനാധിപത്യ മര്യാദ ഇല്ലെന്നും അടച്ചിട്ട മുറിയിലും യോഗം നടത്താൻ പറ്റില്ലെന്ന നിലപാടാണ് ഉളളതെന്നും മന്ത്രി എം വി ​ഗോവിന്ദൻ പറഞ്ഞു. ഇത്തരം പ്രതിഷേധങ്ങൾ ജനാധിപത്യ രീതിയല്ലെന്നും മന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!