Kerala News

പൊതുപരിപാടികള്‍ക്ക് വിലക്ക്,കല്യാണം, മരണം എന്നിവയ്ക്ക് 50 പേരില്‍ താഴെ മാത്രം തിരുവനന്തപുരത്ത് കൂടുതല്‍ നിയന്ത്രണം;

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് ജില്ലാ കലക്ടര്‍ വിലക്ക് ഏർപ്പെടുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.76 ആയതിന് പിന്നാലെയാണ് പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും ജില്ലയിൽ നിരോധിച്ചത്. കല്യാണം, മരണം എന്നിവയ്ക്ക് 50 പേരില്‍ താഴെ മാത്രമെ പങ്കെടുക്കാവു. ഇക്കാര്യം പോലീസ് ഉറപ്പ് വരുത്തണം. മാളുകളില്‍ 25 സ്‌ക്വയര്‍ഫീറ്റില്‍ ഒരാള്‍ എന്ന കണക്കില്‍ മാത്രം പ്രവേശനം അനുവദിക്കാവൂ.

കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 15 ദിവസം അടച്ചിടണം. എല്ലാ സര്‍ക്കാര്‍ തല പരിപാടികളും യോഗങ്ങളും ഓണ്‍ലൈനാക്കാനും നിര്‍ദ്ദേശം നല്‍കി. നേരത്തേ നിശ്ചയിച്ച ഇത്തരം യോഗങ്ങള്‍ ഉണ്ടങ്കില്‍ സംഘാടകര്‍ അത് മാറ്റിവയ്ക്കണമെന്നും കലക്ടര്‍ അറിയിച്ചു. ടിപിആര്‍ 30 ന് മുകളിലുള്ള ജില്ലകളില്‍ പൊതു പരിപാടികള്‍ നിരോധിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകനയോഗം നിര്‍ദ്ദേശിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!