തൃക്കാക്കര എം എൽ എയും കോൺഗ്രസ് നേതാവുമായ പി.ടി.തോമസിന്റെ പേരിൽ തൃക്കാക്കര നഗരസഭയിൽ വാങ്ങിയ പൂവിന്റെ പേരിൽ വിവാദം.പി.ടി.തോമസിന്റെ പൊതുദർശന ചടങ്ങിൽ ഒന്നേകാൽ ലക്ഷം രൂപയുടെ പൂക്കൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് തൃക്കാക്കര നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളമുണ്ടായത്. ഒന്നര ലക്ഷം രൂപയുടെ പൂക്കള്‍ വാങ്ങിയതിനെതിരെ പ്രതിപക്ഷം നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ബഹളം ഉണ്ടായത്
തൃക്കാക്കര നഗരസഭയുടെ ഉടമസ്ഥതയിലുള്ള തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലാണ് പി.ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. കമ്മ്യൂണിറ്റി ഹാളും മൃതദേഹം വെച്ച മേശയും അലങ്കരിക്കാന്‍ 1,27,000 രൂപയുടെ പൂക്കള്‍ വാങ്ങിയെന്ന കണക്കുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പൂക്കള്‍ ഉപയോഗിക്കരുതെന്നും ഒരിലപോലും പറിക്കരുതെന്നും അന്ത്യാഭിലാഷത്തില്‍ പറഞ്ഞിരുന്ന പി.ടി. തോമസിനെ അപമാനിക്കുന്ന നടപടിയാണിതെന്നാണ് പ്രതിപക്ഷം പറയുന്നത്.
ഇന്ന് ചേർന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ സൂചകമായി പൂക്കള്‍ കൈയില്‍ പിടിച്ചാണ് യോഗത്തിനെത്തിയത്.

