രാജ്യത്ത് ഒമിക്രോൺ വ്യാപനം കൂടുന്നു. ഇന്ത്യയിൽ ഇത് വരെ 781ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ രോഗികളുള്ളത് ഡൽഹിയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 238 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്.മഹാരാഷ്ട്രയിൽ ഒമിക്രോൺ വേരിയന്റിന്റെ 167 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു.
കേസുകളുടെ സമീപകാല വർധനവിനെത്തുടർന്ന്, മിക്ക സംസ്ഥാന സർക്കാരുകളും രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട് .
കേസുകൾ വർധിക്കുന്നതിനാൽ അടിയന്തിര സാഹചര്യങ്ങളിൽ മുതിർന്നവർക്കുള്ള നിയന്ത്രിത ഉപയോഗത്തിനായി കോർബെവാക്സ്, കോവോവാക്സ് കൊവിഡ് വാക്സിനുകളും ആൻറി-വൈറൽ മരുന്നായ മോൾനുപിരാവിറിനും കേന്ദ്രം അംഗീകാരം നൽകിയിരുന്നു.