നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവിശ്യപ്പെട്ട് നൽകിയ ഹരജി ദിലീപ് പിന്‍വലിച്ചു. തന്നെ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജിയാണ് പിന്‍വലിച്ചത്.
വിചാരണ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഹരജി പിന്‍വലിച്ചത്.ഹരജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ അവസാനഘട്ടത്തിലാണ്.200ലധികം സാക്ഷികളെ ഇതിനോടകം വിസ്തരിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഹരജി പിന്‍വലിച്ചത്.ഈ കേസില്‍ താന്‍ പ്രതിമാത്രമല്ല, ഇര കൂടിയാണെന്നാണ് ദിലീപ് ഹരജിയില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സമര്‍പ്പിച്ച ഹരജിയാണിത്.