ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ഉടന്‍തന്നെ അപ്ഡേറ്റ് ചെയ്യണമെന്ന് കേന്ദ്ര ഐ.ടി. വകുപ്പിന്റെ സുരക്ഷാ മുന്നറിയിപ്പ്. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സെര്‍ട്-ഇന്‍) ആണ് മുന്നറിയിപ്പ് നൽകിയത്. സ്ക്രീനിന്റെ മുകളില്‍ വലതുവശത്തായി വരുന്ന അപ്ഡേറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ക്രോമിന്റെ അടുത്ത വേര്‍ഷനിലേക്ക് മാറാവുന്നതാണ്.
നിലവില്‍ ക്രോമിലെ ചില പിഴവുകള്‍ മൂലം മാല്‍വെയര്‍, ഹാക്കിങ്ങ് ഭീഷണികള്‍ ഉണ്ടാവുമെന്നാണ് അറിയിപ്പ്. ഈ പ്രശ്നങ്ങള്‍ കാരണം അകലെയിരുന്നുകൊണ്ടുതന്നെ നിശ്ചിത സിസ്റ്റത്തില്‍ നുഴഞ്ഞുകയറി അക്രമികള്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി മാല്‍വെയറുകള്‍ നിക്ഷേപിക്കാനാകും. ഈ സാഹചര്യത്തിലാണ് ഗൂഗിള്‍ പുതിയ അപ്ഡേറ്റ് ഇറക്കിയത്.
പുതിയ സോഫ്റ്റ്്വെയര്‍ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഐ.ടി. വകുപ്പും ഗൂഗിളും ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്കി. പുതിയ അപ്ഡേറ്റിന് 22 സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഇവയില്‍ ഭൂരിഭാഗവും കണ്ടെത്തിയത് പുറമേനിന്നുള്ള ഗവേഷകരാണെന്നും അവര്‍ വ്യക്തമാക്കി
ഹാക്കിങ്ങ് ഭീഷണി; ഗൂഗിള്‍ ക്രോം അപ്ഡേറ്റ് ചെയ്യാന്‍ കേന്ദ്ര ഐ.ടി. വകുപ്പിന്റെ മുന്നറിയിപ്പ്

