Kerala News

ഭരണത്തില്‍ അനാവശ്യ ഇടപെടൽ വേണ്ട ;പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിക്കേണ്ട:പാര്‍ട്ടി പ്രവര്‍ത്തകരോട് മുഖ്യമന്ത്രി

ഭരണത്തില്‍ പാര്‍ട്ടിക്കാരുടെ അനാവശ്യ ഇടപെടല്‍ വേണ്ടെന്ന് സംസ്ഥാനത്തെ സി.പി.എം പ്രവര്‍ത്തകരോട് മുഖ്യമന്ത്രി. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.. പോലീസ് സ്റ്റേഷനുകളിലേക്ക് അനാവശ്യമായി വിളിക്കരുത്, തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തില്‍ ഇടപെടരുത് തുടങ്ങിയ കാര്യങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകരോടായി മുഖ്യമന്ത്രി പറഞ്ഞത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു വിഷയവുമായി ബന്ധപ്പെട്ടും പോലീസ് സ്റ്റേഷനുകളിലേക്ക് വിളിക്കേണ്ടതില്ല എന്ന നിര്‍ദേശം മുന്‍പ് പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയിരുന്നു.

തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തിലും ഇടപെടേണ്ടതില്ല. ഇടപെടേണ്ട സാഹചര്യമുണ്ടായാല്‍ അത് പാര്‍ട്ടി ഘടകത്തില്‍ അറിയിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലെ സ്ഥിതി ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!