Kerala News

ഒറ്റക്കല്ല പാർട്ടിയുണ്ട് കൂടെ; സന്ദീപിന്റെ ഭാര്യക്ക് ജോലി ഉറപ്പാക്കും; കോടിയേരി ബാലകൃഷ്ണന്‍

തിരുവല്ലയിൽ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ സന്ദീപിന്റെ കുടുംബം ഒറ്റക്കല്ലെന്നും കൂടെ പാർട്ടി ഉണ്ടെന്നും കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സിപിഎം ഏറ്റെടുക്കുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

സന്ദീപിന്റെ ഭാര്യയ്ക്ക് സുരക്ഷിതമായ ജോലി ഏര്‍പ്പെടുത്താനുള്ള ചുമതല പത്തനംതിട്ട ജില്ലാ കമ്മിറ്റി ഏറ്റെടുക്കും. സാമ്പത്തിക സഹായവും നൽകുമെന്നും കുട്ടികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നിടത്തോളം കാലം പഠിക്കാനുള്ള എല്ലാ പിന്തുണയും പാര്‍ട്ടി നല്‍കുമെന്നും കോടിയേരി പറഞ്ഞു. ഭാര്യ വിനോദിനി, മന്ത്രി സജി ചെറിയാന്‍, ജില്ലാ നേതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് കോടിയേരി എത്തിയത്. സന്ദീപിന്റെ ഭാര്യ, അച്ഛന്‍, അമ്മ എന്നിവരുമായി സംസാരിച്ച കോടിയേരി പാര്‍ട്ടിയുടെ പിന്തുണ ഉറപ്പ് നല്‍കി.

ബിജെപി ആര്‍എസ്എസ് നേതൃത്വം ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് സന്ദീപിന്റെ നിഷ്ഠൂരമായ കൊലപാതകമാണെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആളുകളെ കണ്ടെത്തി . നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. . അക്രമികള്‍ക്കെതിരേ ജനങ്ങളെ അണിനിരത്തും. അക്രമികളെ പൊതുജനം ഒറ്റപ്പെടുത്തണം. പ്രവര്‍ത്തകരെ കൊന്നുതള്ളി സിപിഎമ്മിനെ ഇല്ലാതാക്കാമെന്ന് ആര്‍എസ്എസ്-ബിജെപി കരുതേണ്ട. ആക്രമ പാതയില്‍ നിന്ന് ആര്‍എസ്എസ് പിന്തിരിയണം. സമാധാനപാതയിലാണ് സിപിഎം. സമാധാന നിലപാട് ഞങ്ങളുടെ ദൗര്‍ബല്യമായി കാണേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമാണ്. എന്നാല്‍ ബിജെപി അങ്ങനെയല്ല അവകാശപ്പെടുന്നത്. കൊലയ്ക്ക് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉണ്ടെന്ന നട്ടാല്‍ കുരുക്കാത്ത നുണയാണ് ബിജെപി-ആര്‍എസ്എസ് പറയുന്നത്. അല്ലെങ്കിലും ഏതെങ്കിലും കൊലപാതകം ബിജെപി ഏറ്റെടുത്തിട്ടുണ്ടോ എന്നും കോടിയേരി ചോദിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!