അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കുന്നതിനായി കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്. തുഷാറിന് നിയമസഹായം ഉറപ്പുവരുത്തണമെന്നും വൈദ്യസഹായവും സൗകര്യങ്ങളും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെയും സാമുദായിക സംഘടനയുടെയും പ്രതിനിധിയെന്ന നിലയിലുള്ള സാമൂഹിക പ്രാധാന്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്കിയ വണ്ടിച്ചെക്ക് കേസിലാണ് പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്തത്.