National News

രാജ്യത്ത് പുരുഷൻമാരെക്കാൾ സ്ത്രീകൾ; ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതത്തിന്റെ പുതിയ കണക്കുകള്‍ പുറത്ത്

ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതത്തിന്റെ പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാൾ കൂടുതലെന്ന് റിപ്പോർട്ട്. ദേശീയ കുടുംബ ആരോഗ്യ സര്‍വേ പ്രകാരം 1000 പുരുഷന്‍മാര്‍ക്ക് 1020 സ്ത്രീകള്‍ എന്നതാണ് കണക്ക് . നവംബര്‍ 24 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നാഷണല്‍ ഫാമിലി ആന്‍ഡ് ഹെല്‍ത്ത് സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ (എന്‍എഫ്എച്ച്എസ്) വ്യക്തമാക്കുന്നത്.

നേരത്തെ 2.2 ശതമാനമായിരുന്നു രാജ്യത്തെ പ്രത്യുല്‍പ്പാദന നിരക്ക്. ഇപ്പോൾ രാജ്യത്ത് ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം രണ്ടായി കുറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട 2019-2021 വര്‍ഷത്തെ ദേശീയ കുടുംബാരോഗ്യ സര്‍വേയിലാണ് പ്രത്യുല്‍പാദന നിരക്ക് വീണ്ടും കുറയുന്നതായി പറയുന്നത്.

ദേശീയ കുടുംബ ആരോഗ്യ സര്‍വേയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നടത്തിയ സര്‍വേയുടെ കണക്കുകളാണ് കേന്ദ്രം പുറത്തുവിട്ടത്. ഏറ്റവും കുറവ് പ്രത്യുല്‍പ്പാദന നിരക്ക് ഛണ്ഡിഗഢിലാണ്, 1.4 ശതമാനം. മധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവ ഒഴികെയുള്ള സംസ്ഥാനളിലെല്ലാം പ്രത്യുല്‍പ്പാദന നിരക്ക് 2.1 ശതമാനത്തില്‍ കൂടുതലാണ്. ബിഹാറിലാണ് ഏറ്റവും കൂടുതല്‍, മൂന്ന് ശതമാനമാണ് നിരക്ക്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!