Local News

കുഞ്ഞിമോയൂട്ടി ഹാജിയും കുന്ദമംഗലത്തെ ആദ്യത്തെ ചിക്കന്‍സ്റ്റാളും

ഇന്ന് കുന്ദമംഗലത്തിന്റെ അടയാളമായി മാറിയ ചെറുതും വലുതുമായ ഓരോ സ്ഥാപനങ്ങള്‍ക്കും പറയാന്‍ ഓരോ കഥകളുണ്ട്. പറഞ്ഞുവരുന്നത് അത്തരത്തില്‍ കുന്ദമംഗലത്തിന് സുപരിചിതമായ ഒരു സ്ഥാപനത്തെയും അതിന്റെ സ്ഥാപകനെക്കുറിച്ചും ആണ്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുന്ദമംഗലത്തുകാര്‍ക്ക് ചിരപരിചിതമാണ് പികെഎം ചിക്കന്‍ സ്റ്റാള്‍. കുന്ദമംഗലത്തെ തന്നെ ആദ്യത്തെ ചിക്കന്‍ സ്റ്റാള്‍ ആണെന്നും പറയാം ഈ സ്ഥാപനത്തെ. ആനപ്പാറ എടവലത്തുപടി കുഞ്ഞിമോയൂട്ടി ഹാജി പലവിധ തൊഴിലുകള്‍ക്കൊടുവില്‍ കണ്ടെത്തിയ കച്ചവടമാണ് ഇന്ന് പികെഎം ചിക്കന്‍ സ്റ്റാള്‍ എന്നപേരില്‍ നിലകൊള്ളുന്നത്. നിലവില്‍ മക്കളും പേരമക്കളും എല്ലാം ഒത്തുള്ള തന്റെ ജീവിതത്തില്‍ പ്രായാധിക്യവും ഓര്‍മ്മക്കുറവും അലട്ടുന്നുണ്ടെങ്കിലും കടന്നുവന്ന വഴികളെ കുറിച്ചുള്ള വ്യക്തമായ ചിത്രം കുഞ്ഞിമോയൂട്ടി ഹാജിയുടെ മനസ്സിലുണ്ട്.

ആറാം തരം വരെയുള്ള വിദ്യാഭ്യാസത്തിനുശേഷം ജീവിത പ്രാരാബ്ദങ്ങളാല്‍ നന്നേ ചെറുപ്പത്തില്‍ തന്നെ തൊഴില്‍രംഗത്ത് കഠിനാധ്വാനം ചെയ്യേണ്ടി വന്നതും പണ്ടുകാലത്ത് മുക്കം റോഡില്‍ സ്ഥിതിചെയ്തിരുന്ന കുറുപ്പിന്റെ തടിമില്ലില്‍ പണിക്ക് നിന്നതും ഹോട്ടലില്‍ പണിക്ക് നിന്നതും എല്ലാം അദ്ദേഹം ഓര്‍ത്തെടുക്കുന്നു അക്കാലത്ത് വെറും 9 സെന്റില്‍ ഒരു കട്ടപ്പുരയായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 1970ല്‍ ഭൂപതി മൊയ്തീന്‍ ഹാജിയുടെ കടമുറി വാടകയ്‌ക്കെടുത്ത് കച്ചവടം തുടങ്ങി. മുറുക്കാന്‍ കടയും മുള ഉല്‍പ്പന്നങ്ങളായ കുട്ട, പുട്ടുകുറ്റി, കൊട്ട കൈല്‍, ചിരട്ട കൈല്‍ തുടങ്ങിയവ നിര്‍മ്മിച്ച കച്ചവടം ചെയ്തും ഒക്കെയായുള്ള നാളുകള്‍. 1992 വരെ ആ കടമുറിയില്‍ കച്ചവടം ചെയ്തു. ശേഷം കുന്ദമംഗലത്തെ മീന്‍ മാര്‍ക്കറ്റിന് സമീപത്തായി കോഴിമുട്ട കച്ചവടം ആരംഭിക്കുകയും അത് പിന്നെ കോഴിക്കച്ചവടം ആയി മാറുകയും ആയിരുന്നു.

ഭാര്യ റുഖിയയ്ക്കും ലിയാക്കത്തലി, അന്‍വര്‍ സാദത്ത്, യാസിറ, ജാസ്മിന്‍, ഉമ്മര്‍ എന്നീ അഞ്ച് മക്കള്‍ക്കും അവരുടെ മക്കള്‍ക്കുമൊപ്പം വിശ്രമജീവിതം നയിക്കുകയാണ് ഇന്ന് ഇദ്ദേഹം. കച്ചവട കാര്യങ്ങളുടെ ചുമതല മക്കളെയും പേരമക്കളെയും ഒക്കെ ഏല്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. പെണ്‍മക്കളെ വിവാഹം ചെയ്ത് അയച്ചെങ്കിലും ആണ്‍മക്കള്‍ എല്ലാം അടുത്തടുത്ത് തന്നെയാണ് താമസം. അതില്‍ ഇളയമകന്‍ ഉമ്മറിനൊപ്പമാണ് കുഞ്ഞിമോയൂട്ടി ഹാജിയും ഭാര്യ റുഖിയയും താമസിക്കുന്നത്.

തന്റെ ആദ്യകാലങ്ങളിലെ പ്രാരാബ്ദ ഘട്ടങ്ങളില്‍ എല്ലായിപ്പോഴും ആ ഇരുട്ടില്‍ നിന്നും നല്ല നേരം ഒരിക്കല്‍ പുലരുമെന്ന് ശുഭാപ്തിവിശ്വാസം മുറുകെ പിടിച്ച് വ്യക്തിത്വമായിരുന്നു കുഞ്ഞിമോയൂട്ടി ഹാജിയുടേത്. 1996 ലും പിന്നീട് 2002 ലും ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചിട്ടുണ്ട്. റിട്ട. തഹസീല്‍ദാര്‍ മുഹമ്മദ്, ഭൂപതി മജീദ് ഹാജി, മാക്കൂടത്തില്‍ മുഹമ്മദ് എന്നിവര്‍ ഉറ്റ സൗഹൃദങ്ങളാണ്.

കഠിനാധ്വാനവും ശുഭാപ്തിവിശ്വാസവും ജീവിതത്തില്‍ നല്ലത് തന്നെ കൊണ്ടുവരും എന്നതിന് ഉത്തമ ഉദാഹരണം കൂടിയാണ് കുഞ്ഞിമോയൂട്ടി ഹാജിയുടെ ഈ ജീവിതം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!