National News

ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി; ഏഴു മണിക്കൂറിന് ശേഷം ‘ജീവിത’ത്തിലേക്ക് തിരിച്ചെത്തി ശ്രീകേഷ് കുമാർ’

ഉത്തര്‍പ്രദേശിലെ മൊറാദാബാദിൽ ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ യുവാവ് ഏഴു മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്നു. . വാഹനാപകടത്തില്‍ പരിക്കേറ്റ ശ്രീകേഷ് കുമാര്‍ എന്നയാളാണ് ‘ജീവിത’ത്തിലേക്ക് തിരിച്ചെത്തിയത്.

ഇലക്ട്രീഷ്യനായ ശ്രീകേഷ് കുമാറിനെ വാഹനാപകടത്തില്‍ പരിക്കേറ്റാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധന നടത്തിയ ഡോക്ടമാര്‍ യുവാവ് മരിച്ചതായി അറിയിച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാര്‍ ‘മൃതദേഹം’ മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റി.

പിറ്റേദിവസം രാവിലെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്താനായി പോലീസും ബന്ധുക്കളും എത്തിയപ്പോളേക്കും ഏഴു മണിക്കൂർ പിന്നിട്ടിരുന്നു. മോര്‍ച്ചറിയില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ‘മൃതദേഹം’ തിരിച്ചറിയുന്നതിനിടെ ശ്രീകേഷിന്റെ സഹോദരഭാര്യയാണ് യുവാവിന്റെ ചലനങ്ങള്‍ ശ്രദ്ധിച്ചത്. യുവാവ് ശ്വാസമെടുക്കുന്നതും അവർ ശ്രദ്ധിച്ചു . ഉടന്‍തന്നെ ഇവര്‍ ബഹളംവെയ്ക്കുകയും യുവാവ് മരിച്ചിട്ടില്ലെന്ന് വിളിച്ചുപറയുകയും ചെയ്തു.ഇതോടെ പോലീസും ജീവനക്കാരും ഡോക്ടര്‍മാരെ വിവരമറിയിക്കുകയും യുവാവിനെ മോര്‍ച്ചറിയില്‍നിന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു. നിലവില്‍ മീററ്റിലെ ആശുപത്രിയിലാണ് ശ്രീകേഷ് ചികിത്സയില്‍ കഴിയുന്നത്. യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ബോധം തിരിച്ചുകിട്ടിയിട്ടില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.

അതേസമയം, ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കെതിരേ പോലീസില്‍ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. മരിക്കാത്ത യുവാവിനെ ഫ്രീസറിലേക്ക് മാറ്റി ഡോക്ടര്‍മാരാണ് ആരോഗ്യനില വഷളാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണിതെന്നായിരുന്നു മൊറാദാബാദ് ചീഫ് മെഡിക്കല്‍ സൂപ്രണ്ടിന്റെ പ്രതികരണം. ഇതിനെ ഡോക്ടര്‍മാരുടെ വീഴ്ചയായി കാണാനാകില്ലെന്നും സൂപ്രണ്ടായ ഡോ. ശിവ് സിങ് പറഞ്ഞു.

പുലര്‍ച്ചെ മൂന്ന് മണിക്കാണ് അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ രോഗിയെ പരിശോധിച്ചത്. ആ സമയത്ത് ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ലെന്നും പലതവണ ഡോക്ടര്‍ യുവാവിനെ പരിശോധിച്ചു തുടര്‍ന്നാണ് മരണം സ്ഥിരീകരിച്ചത്. എന്നാല്‍ രാവിലെ പോലീസും ബന്ധുക്കളും എത്തിയപ്പോള്‍ യുവാവിന് ജീവനുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും നിലവില്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാനാണ് മുന്‍ഗണന നല്‍കുന്നതെന്നും മെഡിക്കല്‍ സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!