information News

അറിയിപ്പുകൾ

ഇ-ശ്രം രജിസ്‌ട്രേഷൻ: ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികൾക്കായി പ്രത്യേക ക്യാമ്പ്

രാജ്യത്ത് 18 വയസിനും 59 വയസിനും ഇടയിലുള്ള അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായുള്ള ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനായി തിരുവനന്തപുരം ജില്ലയിലെ ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികൾക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. പി.എം.ജി വികാസ്ഭവൻ ഡിപ്പോയ്ക്ക് എതിർവശത്തുള്ള തൊഴിൽ ഭവനിൽ 15 ന് രാവിലെ 10 ന് ആരംഭിക്കുന്ന ക്യാമ്പ് വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 18 വയസ് പൂർത്തിയായവരും, ഇ.പി.എഫ്/ഇ.എസ്.ഐ അംഗത്വം ഇല്ലാത്തവരും ആദായ നികുതി അടയ്ക്കാത്തവരുമായ ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികൾക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ സൗജന്യമാണ്. രജിസ്റ്റർ ചെയ്യുന്നവർക്കായി സൗജന്യമായി കാർഡ് വിതരണവും ഉണ്ടായിരിക്കും. ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് പി.എം.എസ്.ബി.വൈ പ്രകാരമുള്ള ഇൻഷുറൻസ് പരിരക്ഷ ഒരു വർഷത്തേക്ക് സൗജന്യമായിരിക്കും. കേന്ദ്ര സർക്കാരിന്റെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇ-ശ്രം രജിസ്‌ട്രേഷൻ ഉള്ളവർക്കേ ലഭിക്കൂ.
തൊഴിൽവകുപ്പ് സംഘടിപ്പിക്കുന്ന പ്രത്യേക ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്യുന്നതിന് പുറമേ അസംഘടിത മേഖലയിൽപ്പെട്ട നിർമ്മാണ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, കർഷക തൊഴിലാളികൾ, സ്വയംതൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവർ, ആശാവർക്കർമാർ, അംഗൻവാടി വർക്കർമാർ, അസംഘടിത മേഖലയിലുള്ള തോട്ടം തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയ മേഖലയിലുള്ള എല്ലാവർക്കും www.eshram.gov.in ൽ നേരിട്ടും രജിസ്റ്റർ ചെയ്യാം. ഇതിന് ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ, ദേശസാൽകൃത ബാങ്ക് പാസ്ബുക്ക് എന്നിവ ഉപയോഗിക്കാം. ഇതിനു പുറമേ അക്ഷയ സെന്ററുകൾ, കോമൺ സർവീസ് സെന്ററുകൾ എന്നിവ വഴിയും സൗജന്യമായി രജിസ്‌ട്രേഷൻ നടത്താം. ഇതിന് വേണ്ടിവരുന്ന തുക സർക്കാർ വഹിക്കും.

കെൽട്രോണിൽ തൊഴിൽ നൈപുണ്യ വികസന കോഴ്‌സ്

കെൽട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയ്ൻ മാനേജ്‌മെന്റ്, വെബ് ഡിസൈൻ & ഡെവലപ്‌മെന്റസ്, ഐ.ഒ.റ്റി, പൈത്തൺ, ജാവ, പി.എച്ച്.പി എന്നിവയാണ് കോഴ്‌സുകൾ.
പ്ലസ്ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക് ആണ് യോഗ്യത. പ്രായപരിധി ഇല്ല. ksg.keltron.in എന്ന വെബ്‌സൈറ്റിൽ അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ 15 നകം നൽകണം. വിശദവിവരങ്ങൾക്ക് : 8590605260, 0471-2325154.

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസ്/ഐ.റ്റിയിൽ ബിഇ/ബിടെക് യോഗ്യതയോടൊപ്പം കമ്പ്യൂട്ടർ സയൻസ്/ഐറ്റിയിൽ എം.ഇ/എം.ടെക് ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം. ഒന്നാം ക്ലാസ് എംസിഎ ബിരുദത്തോടൊപ്പം രണ്ടു വർഷം സർവകലാശാലതലത്തിൽ അധ്യാപന പരിചയം ഉള്ളവരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ളവർ 17 ന് രാവിലെ 10 മണിക്ക് അസൽ രേഖകളും പകർപ്പും സഹിതം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ നടക്കുന്ന പരീക്ഷ എഴുതണം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടിക അനുസരിച്ചാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക:് http://cet.ac.in.

താത്കാലിക മുൻഗണനാ പട്ടിക

മൃഗസംരക്ഷണവകുപ്പിലെ ജൂനിയർ സൂപ്രണ്ട് തസ്തികയിലെ 01/08/21 നിലവെച്ചുള്ള താത്കാലിക മുൻഗണനാ പട്ടിക www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു. പട്ടികയിൽ ആക്ഷേപങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം 15 ദിവസത്തിനകം മൃഗസംരക്ഷണവകുപ്പ് ഡയറക്ടർക്ക് ലഭ്യമാക്കണം. വൈകി ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല.

ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ: അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ അംഗത്തിന്റെ നിലവിലുള്ള ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. മതിയായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ 31നകം നൽകണം. വിശദമായ വിജ്ഞാപനവും അപേക്ഷാ ഫോമും www.consumeraffairs.kerala.gov.in ൽ ലഭ്യമാണ്.

ട്രഷറി ഓൺലൈൻ ചെലാൻ സംവിധാനം ലഭ്യമാകില്ല

തിരുവനന്തപുരം കോ- ബാങ്ക് ടവേഴ്‌സിലെ സ്റ്റേറ്റ് ഡാറ്റാ സെന്റർ ഒന്നിൽ പൂതിയ യു.പി.എസ് പ്രെസിഷൻ എയർ കണ്ടീഷണർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ട്രഷറി സെർവറുകൾ ഷഡ്ഡൗൺ ചെയ്യുന്നതിനാൽ 24 മണിക്കൂറുമുള്ള ട്രഷറി ഓൺലൈൻ ചെലാൻ സംവിധാനം (e-treasury സംവിധാനം) 13, 14 തീയതികളിൽ ലഭ്യമാകില്ല.

പത്ര പ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്ക് മാധ്യമ ക്യാമ്പ്

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 18നും 40 നുമിടയില്‍ പ്രായമുള്ള യുവ പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്കായി 2021 ഡിസംബറില്‍ ഏറണാകുളത്ത് വടക്കന്‍ മേഖലാ യുവ മാധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഏറണാകുളം ജില്ലകളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ലയില്‍ നിന്നും 5 പേര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജനകേന്ദ്രം, സിവില്‍ സ്റ്റേഷന്‍, ബി – ബ്ലോക്ക്, ആറാം നില, കോഴിക്കോട് എന്ന വിലാസത്തില്‍
ബന്ധപ്പെടുക. അപേക്ഷ നല്‍കേണ്ട അവസാന തീയ്യതി നവംബര്‍ 15. ഫോണ്‍ – 0495-2373371

ദര്‍ഘാസ് ക്ഷണിച്ചു

കല്‍പ്പറ്റ എന്‍എംഎസ്എം ഗവ.കോളേജില്‍ ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോം തപാലില്‍ ലഭിക്കാന്‍ പ്രിന്‍സിപ്പാല്‍, എന്‍എംഎസ്എം ഗവ.കോളേജ്, കല്‍പ്പറ്റ, പുഴമുടി പി.ഒ, 673122 എന്ന വിലാസത്തില്‍ ബന്ധപ്പെടണം

.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!