ഇന്ന് രാവിലെ പാലക്കാട് മുണ്ടൂരിലെ ഫർണീച്ചർ സ്ഥാപനത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സരൺപൂർ സ്വദേശി വസീം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 2 പേർക്ക് പരുക്കേറ്റു.
. വസീമിന്റെ ബന്ധുവായ വാജിദ് ആണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
സംഭവ ശേഷം വാജിദ് കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ വാജിദിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

