ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,929 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു 12,509 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 98.23 ശതമായി തുടരുകയാണ്
ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 1.46 ലക്ഷം സജീവ കേസുകളാണുള്ളത്.ആശങ്കയായി കോവിഡ് മരണങ്ങളുടെ എണ്ണം വീണ്ടും വര്‍ധിക്കുകയാണ്. 392 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,60,265 ആയി ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 20.75 ലക്ഷം വാക്സിന്‍ ഡോസുകള്‍ മാത്രമാണ് വെള്ളിയാഴ്ച വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 107.92 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

