Kerala News

‘ബേബി ഡാം ശക്തിപ്പെടുത്തും ‘, ശേഷം ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട്;

ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ജലവിഭവ മന്ത്രി എസ്.ദുരൈമുരുകന്‍. ബേബി ഡാം ബലപ്പെടുത്തിയ ശേഷം സംഭരണിയുടെ ശേഷി കൂട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബേബി ഡാം ബലപ്പെടുത്തണമെങ്കിൽ സമീപത്തെ മൂന്ന് മരങ്ങൾ മുറിക്കേണ്ടി വരും. ഡാമിൽ നിർദേശിച്ച ബലപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. റൂൾ കർവ്‌ പാലിക്കുന്നതിന്റെ ഭാഗമായാണ് നിലവിൽ ഷട്ടറുകൾ തുറന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തടസമാകുന്നത് കേരളത്തിന്റെ നിസഹകരണമാണെന്നും, ബേബി ഡാമിന് സമീപത്തുള്ള മരങ്ങള്‍ മുറിക്കാന്‍ കേരളം ഇതുവരെ തയ്യാറായിട്ടില്ലെന്നും അണക്കെട്ട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി ആരോപിച്ചു.
അണക്കെട്ടിന്റെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കത്തിന് പ്രസക്തിയില്ല. ഇപ്പോള്‍ നടക്കുന്നത് വര്‍ഷങ്ങളായി നടക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!