പാർട്ടിയിലെ സെമി കേഡര്‍ സംവിധാനം എന്തെന്ന് അറിയില്ലെന്ന് മുതിര്‍ന്ന നേതാവും യുഡിഎഫ് കണ്‍വീനറുമായ എംഎം ഹസന്. സെമി കേഡര്‍ എന്തെന്ന് പാര്‍ട്ടി ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ പഠിക്കാമെന്ന് എംഎം ഹസന് പറഞ്ഞു.
അതേസമയം ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരെ യുഡിഎഫ് ശക്തമായ സമരം സംഘടിപ്പിക്കുമെന്നും പെട്രോള്‍, ഡീസല്‍ വിലക്കുറവ് പോരെന്നും നക്കാപ്പിച്ച ഇളവാണ് നൽകിയതെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റേത് ജനവിരുദ്ധ നിലപാടാണ്. എറണാകുളം സമരരീതി കോൺഗ്രസിന്റെ പ്രതിഷേധ രീതിയല്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ ശ്രദ്ധിക്കുമെന്നും യു.ഡി.എഫ് കൺവീനർ പറഞ്ഞു.
കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പുകള്‍ തമ്മിലല്ല മത്സരം. വ്യക്തികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അഞ്ചു രൂപ അംഗത്വമുള്ള, താത്പര്യമുള്ള ആര്‍ക്കും സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. ഗ്രൂപ്പു രഹിത പ്രവര്‍ത്തനമെന്ന് ആവര്‍ത്തിച്ചു കേള്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കുടുതല്‍ പറയുന്നില്ലെന്നും ഹസന് പ്രതികരിച്ചു.

