മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ 2 ഷട്ടറുകള്‍ കൂടി തുറന്നു. നിലവില്‍ 8 ഷട്ടറുകള്‍ ഉയര്‍ത്തി. ഇതിലൂടെ സെക്കന്റില്‍ 3981 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.
പെരിയാര്‍ തീരദേശ വാസികള്‍ക്ക് ഇടുക്കി ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്കി. നേരത്തെ ഡാമിന്റെ ആറ് ഷട്ടറുകൾ 60 സെ.മീറ്റർ ഉയർത്തിയിരുന്നു. തുടർന്ന് സെക്കൻഡിൽ 3005ഘനയടി വെള്ളം മുല്ലപ്പെരിയാറിൽ നിന്ന് ഒഴുക്കി വിട്ടിരുന്നു.
അണക്കെട്ടിലെ ജലനിരപ്പ് 138.95 അടിയായി ഉയർന്നതോടെയാണ് ഷട്ടറുകൾ ഉയർത്തിയത്.ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നുവെന്നാണ് റിപ്പോർട്ട്.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന് വെള്ളിയാഴ്ച അണക്കെട്ട് സന്ദര്‍ശിക്കും

