Kerala News

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 4 ഷട്ടര്‍ കൂടി തുറന്നു; 1870 ക്യുസെക്സ് വെള്ളം പുറത്തേയ്ക്ക്, ആകെ തുറന്ന ഷട്ടറുകളുടെ എണ്ണം പത്തായി

  • 5th August 2022
  • 0 Comments

മുല്ലപ്പെരിയാറില്‍ നാല് ഷട്ടറുകള്‍ കൂടി തുറന്നു. 10 ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.70 അടിയായി. അണക്കെട്ടിലേക്ക് നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. വൈകിട്ട് അഞ്ചിനാണ് വി1 വി5 വി6 വി10 എന്നീ ഷട്ടറുകള്‍ തുറന്നത്. ആകെ 1870 ഘനയടി ജലം പുറത്തുവിടുന്നുണ്ട്. 9066 ഘനയടിയാണ് നീരൊഴുക്ക്. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറില്‍ ഇറങ്ങാന്‍ പാടില്ല. വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ വഴി […]

Kerala News

മുല്ലപ്പെരിയാര്‍ ഡാം തുറന്നു; മൂന്നു ഷട്ടറുകള്‍ മുപ്പത് സെന്റിമീറ്റര്‍ ഉയര്‍ത്തി, പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

  • 5th August 2022
  • 0 Comments

ജലനിരപ്പ് 137.45 അടിയെത്തിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകളാണ് തുറന്നത്. മുപ്പത് സെന്റീമീറ്റര്‍ ഉയര്‍ത്തിയ ഷട്ടറിലൂടെ സെക്കന്റില്‍ 534 ഘനയടി ജലമാണ് പുറത്തേയ്ക്ക് ഒഴുകുന്നത്. രണ്ട് മണിക്കൂറിന് ശേഷം 1000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിരുന്നു. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. പെരിയാറില്‍ ഇറങ്ങാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുത്തറ, അയ്യപ്പന്‍കോവില്‍ വഴി […]

Kerala News

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് 11.30ന് തുറക്കും, 534 ഘനയടി വെള്ളം ആദ്യം പുറത്തേക്ക് ഒഴുക്കും

  • 5th August 2022
  • 0 Comments

മുല്ലപ്പെരിയാര്‍ഡാം തുറക്കാന്‍ തീരുമാനം. രാവിലെ പതിനൊന്നരയ്ക്ക് മൂന്നു ഷട്ടറുകള്‍ മുപ്പത് സെന്റിമീറ്ററാണ് ഉയര്‍ത്തുകയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ടു മണിക്കൂറിനു ശേഷം 1000 ഘനയടി ആയി ഉയര്‍ത്തും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അറിയിച്ചു. മഴ ശക്തമായതിനാല്‍ ഇടുക്കി ഡാം തുറക്കുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. മഴക്കെടുതി രൂക്ഷമായതിനാല്‍ എന്‍ഡിആര്‍എഫി്‌നറെ രണ്ട് സംഘങ്ങളെ കൂടി ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടു. ഡാമുകള്‍ തുറക്കുന്നതിന്റ ഭാഗമായി ആവശ്യമെങ്കില്‍ ജനങ്ങളെ ഒഴുപ്പിക്കും. […]

Kerala News

ഡാമിന്റെ പൂര്‍ണ അധികാരം മേല്‍നോട്ടസമിതിക്ക്,വിപുലമായ അധികാരങ്ങൾ നൽകി സുപ്രീംകോടതി

  • 8th April 2022
  • 0 Comments

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ അധികാര പരിധി കൂട്ടി സുപ്രിംകോടതി. ഡാം സുരക്ഷ അതോറിറ്റി പ്രവർത്തനസജ്ജം ആകുന്നതുവരെ എല്ലാ അധികാരങ്ങളും മേൽനോട്ട സമിതിക്ക് കൈമാറുന്നതായി വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കി.കേരളത്തിലെയും തമിഴ്നാട്ടിലെയും ഓരോ സാങ്കേതിക വിദഗർ സമിതിയുടെ ഭാഗമാകും. ഡാമിൻ്റെ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടിയെന്നുംദേശീയ സുരക്ഷ അതോറിറ്റി എത്രയും വേഗം പ്രവർത്തന സജ്ജമാക്കണമെന്നും കോടതി വിധിയിൽ പറഞ്ഞു.. ഇനി മേല്‍നോട്ട സമിതിക്കാകും ഡാം സുരക്ഷയുടെ പൂര്‍ണ അധികാരംജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കുന്നതിന്റെ […]

Kerala News

മുല്ലപ്പെരിയാറില്‍ മൂന്ന് ഷട്ടറുകള്‍ അടച്ചു; പലയിടങ്ങളില്‍ ഇന്നും വെള്ളം കയറി

  • 8th December 2021
  • 0 Comments

ഇന്ന് രാവിലെ തുറന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒമ്പത് ഷട്ടറുകളില്‍ മൂന്നെണ്ണം അടച്ചു. നിലവില്‍ തുറന്ന ആറ് ഷട്ടറുകളില്‍ അഞ്ച് ഷട്ടറുകള്‍ 60 സെന്റിമീറ്ററും ഒരു ഷട്ടര്‍ 30 സെന്റിമീറ്ററും വീതം ഉയര്‍ത്തി 4712.82 ഘനയടി ജലമാണ് പുറത്തേക്കൊഴുക്കുന്നത്. 141.80 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇന്ന് പുലര്‍ച്ചെ 5.15 മുതല്‍ ഇന്നലെ തുറന്നിരുന്ന ഒരു ഷട്ടറിനു പുറമെ നാല് ഷട്ടറുകള്‍ കൂടി 30 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. ആറ് മണിയോടെ ഇവ 60 സെന്റിമീറ്ററായി ഉയര്‍ത്തി. […]

Kerala News

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ; മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141.65 അടിയായി ഉയർന്നു

  • 26th November 2021
  • 0 Comments

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞദിവസം പെയ്‌ത ശക്തമായ മഴയെ തുടർന്ന് അണക്കെട്ടിൽ ജലനിരപ്പ് 141.65 അടിയായി ഉയർന്നു. ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമായിരുന്നു. നിലവിൽ രണ്ട് സ്പിൽവേ ഷട്ടറുകൾ 30 സെന്റീമീറ്റർ ഉയർത്തി 814 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ട് കൊണ്ടിരിക്കുകയാണ് . തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ഘനയടിയായി ഉയർത്തുകയും ചെയ്തു . ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഭാഗമായി എല്ലാ നടപടികളും തമിഴ്നാട് സ്വീകരിച്ചിട്ടുണ്ട്. പെരിയാർ തീരത്ത് താമസിക്കുന്ന ആളുകൾക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ […]

Kerala News

മുല്ലപ്പെരിയാർ; ജലനിരപ്പ് കുറഞ്ഞു; മൂന്ന് ഷട്ടറുകൾ കൂടി അടച്ചു

  • 24th November 2021
  • 0 Comments

കേരളത്തിലേക്ക് കൂടുതൽ വെള്ളം തുറന്നുവിട്ടതോട് കൂടി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് കുറഞ്ഞു. ജലനിരപ്പ് കുറഞ്ഞതോട് കൂടി ഡാമിന്റെ മൂന്ന് ഷട്ടറുകൾ അടച്ചു. നിലവിൽ ഡാമിന്റെ മൂന്ന് ,നാല് ഷട്ടറുകൾ 30 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. 794 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്. ഇന്നലെ രാത്രി ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൈക്ക് അനൗൺസ്മെൻ്റ് അടക്കം ജാഗ്രതാനിർദ്ദേശം നൽകിയിരുന്നു. എന്നാൽ, പിന്നീട് ജലനിരപ്പ് കുറയുകയായിരുന്നു. ഇന്നലെ 141.65 അടിയായിരുന്നു ജലനിരപ്പ്. അതെ സമയം ഇടുക്കി അണക്കെട്ടിൽ 2400.22 അടിയാണ് […]

Kerala News

സ്പിൽവേ ഷട്ടറുകൾ വീണ്ടും ഉയർത്തി; മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.40 അടി;ഈവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്

  • 23rd November 2021
  • 0 Comments

ജലനിരപ്പ് ഉയർന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ വീണ്ടും ഉയർത്തി. വൃഷ്ടിപ്രദേശത്ത് തിങ്കളാഴ്ച കനത്ത മഴ പെയ്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഡാമിന്റെ ഒരു ഷട്ടർ 0.30 മീറ്റർ ഉയർത്തി 397 ക്യുസെക്സ് ജലമാണ് പുറത്തുവിടുന്നത്. പുതിയ റൂൾ കർവ് വന്നതിനു പിന്നാലെ ഇന്നലെ ഷട്ടർ അടച്ചിരുന്നു. വീണ്ടും നീരൊഴുക്ക് വർധിച്ചതിനാലാണ് നടപടി. 141.40 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. റൂൾ കർവ് പ്രകാരം ജലനിരപ്പ് പരമാവധി 142 അടിവരെയാവാം.നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ […]

Kerala News

മുല്ലപ്പെരിയാർ മരംമുറി;മന്ത്രിയുടെ വാദങ്ങൾ തെറ്റ്;നവംബര്‍ ഒന്നിന് യോഗം ചേര്‍ന്ന രേഖ പുറത്ത്

  • 10th November 2021
  • 0 Comments

മുല്ലപ്പെരിയാര്‍ മരം മുറി വിഷയത്തില്‍ യോഗം ചേര്‍ന്നില്ലെന്ന ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ വാദങ്ങൾ പൊളിയുന്നു. നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നതിന്റെ സര്‍ക്കാര്‍ രേഖ തന്നെ പുറത്തുവന്നു.ജലവകുപ്പ് ഉദ്യോഗസ്ഥർ ബേബിഡാമിന് സമീപത്തെ സംയുക്ത പരിശോധനയ്ക്ക് പോയിട്ടില്ലെന്നും ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ലെന്നുമായിരുന്നു റോഷി അഗസ്റ്റിൽ നേരത്തെ പറഞ്ഞത് അനുമതി നല്‍കുന്നതിന് മുന്‍പ് ചേര്‍ന്ന യോഗത്തിന്റെ കവറിങ്ങ് ലെറ്ററിലാണ് യോഗത്തെ കുറിച്ച് പരാമര്‍ശമുള്ളത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിന് ചീഫ് വൈല്‍ഡ് ലൈഫ് ഓഫീസര്‍ ബെന്നിച്ചന്‍ […]

Kerala News

മരംമുറിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം;കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം, ഇതാണ് സര്‍ക്കാർ നയമെന്ന് വനം മന്ത്രി

  • 8th November 2021
  • 0 Comments

മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിയവിഷയത്തില്‍ സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നോട്ടീസ് സമര്‍പ്പിച്ചത്. 23 മരങ്ങള്‍ മുറിക്കാനാണ് തമിഴ്‌നാട് ആവശ്യപ്പെട്ടത്. 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടത് ഇന്നലെയാണ്. ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഉത്തരവ് മരവിപ്പിച്ചെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ സഭയിൽ വ്യക്തമാക്കി. മരംമുറിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. മരംമുറി ഉത്തരവ് മരവിപ്പിക്കാതെ റദ്ദാക്കാത്തത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷം സഭയില്‍ ചോദിച്ചു. സര്‍ക്കാര്‍ നിലപാടിന് എതിരായ ഉദ്യോ​ഗസ്ഥ നടപടി […]

error: Protected Content !!