ജോജു ജോർജിന് പിന്തുണയുമായി താര സംഘടന എഎംഎംഎ.നടൻ ജോജു ജോർജിനെതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കും ഉണ്ടെന്നുമാണ് എഎംഎംഎയുടെ നിലപാട്.
സിനിമാ പ്രവര്‍ത്തകരെ മദ്യപാനി, പെണ്ണുപിടിയന്‍ എന്നെല്ലാം വിശേഷിപ്പിച്ചത് ഒരിക്കലും അംഗീകരിക്കില്ലെന്നും ഇക്കാര്യങ്ങള്‍ ഇന്നലെ തന്നെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിണ്ടുണ്ടെന്നും സംഘടന അറിയിച്ചു. വാഹനം തല്ലി പൊളിച്ചത്ആ രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്കാരം ആണെന്ന് എക്സിക്യൂട്ടീവ് മെമ്പര്‍ ബാബുരാജ് അഭിപ്രായപ്പെട്ടു.
ഇന്ധനവില വര്‍ധന വര്‍ധനവിനെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഉപരോധ സമരത്തിനെതിരെ ജോജു രോക്ഷാകുലനായികൊണ്ട് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ജോജുവിന്റെ വാഹനം പാർട്ടി പ്രവർത്തകർ അടിച്ച് തകർത്തിരുന്നു.
മന്ത്രി ശിവന്‍കുട്ടി, സന്തോഷ് കീഴാറ്റൂര്‍, ഒമര്‍ ലുലു തുടങ്ങി നിരവധി ആളുകളാണ്് ഇന്നലെ ജോജുവിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത് . ഇന്നലെ രാവിലെ വൈറ്റില മുതല്‍ ഇടപ്പളളി വരെയുളള റോഡിലെ ഗതാഗതം തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെയാണ് ജോജു പ്രതികരിച്ചത്.

