Local News

ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

രാജ്യത്ത് 100 കോടി ജനങ്ങൾക്ക് വാക്സിൻ എന്ന ചരിത്രനേട്ടത്തിൻ്റെ ഭാഗമായി ബി ജെ പി കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെയും മഹിളാ മോർച്ച മണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തിൽ കുന്ദമംഗലം കുടുംബ ആരോഗ്യ കേന്ദ്രത്തിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരേയും ആദരിച്ചു ബി ജെ പി ജില്ലാ പ്രസിഡൻ്റ് അഡ്വ: വി. കെ സജീവൻ ഉദ്ഘാടനം ചെയ്തു.മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് അഡ്വ: രമ്യ മുരളി ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് കെ. നിത്യാനന്ദൻ അധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ: ഹസീന കരീം, സംസ്ഥാന സമിതി അംഗം ടി.പി സുരേഷ്, ജില്ലാ സെക്രട്ടറി തളത്തിൽ ചക്രായുധൻ, വാർഡ് മെമ്പർ ലിബ്നരാജേഷ് എന്നിവർ സംസാരിച്ചു. മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് പ്രസീത സ്വാഗതവും, ബി ജെ പി ജില്ലാ കമ്മറ്റി മെമ്പർ ബിന്ദു മോൾ നന്ദിയും പറഞ്ഞു. കണ്ണടപ്പിൽ ചന്ദ്രൻ ,കെ പി ഗണേശൻ, വി. മുരളീധരൻ, പി.ലീന, എം ജി.വിനോദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!