പന്തീരാങ്കാവ് യു എ പി എ കേസിൽ താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി കേസില്‍ അലന് ഷുഹൈബി ന് ജാമ്യം നല്‍കിയതിന് എതിരെ എന്‍ഐഎ നല്കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി..ജാമ്യം നല്കിയ വിചാരണക്കോടതി ഉത്തരവു റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ താഹ നല്കിയ ഹര്‍ജിയിലാണ് വിധി.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍.ഐ.എ തടങ്കലിലാക്കിയ രണ്ടുപേരില്‍ ഒരാള്‍ക്ക് ജാമ്യം അനുവദിക്കുകയും മറ്റെയാള്‍ക്ക് നിഷേധിക്കുകയും ചെയ്തതിനെതിരെ സുപ്രീം കോടതി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ സുപ്രീംകോടതിയില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. എന്‍.ഐ.എ കോടതിയാണ് അലന് ഷുഹൈബിന് ജാമ്യം നല്‍കിയത്.