സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഇനി ശനിയാഴ്ചയും പ്രവൃത്തി ദിവസം. കനത്ത മഴയെ തുടര്‍ന്ന് വിദ്യാലയങ്ങളില്‍ അധ്യയന ദിനങ്ങള്‍ നഷ്ടമായ കണക്കനുസരിചച് അത് പരിഹരിക്കാന്‍ അത്രയും ശനിയാഴ്ച പ്രവൃത്തി ദിവസമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
ഓണപ്പരീക്ഷ നിശ്ചയിച്ച തിയതിയില്‍ മാറ്റമില്ലാതെ നടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഡി.ഡി.ഇമാര്‍ക്ക് നല്‍കിയത്. രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചയും ആയിരിക്കും പ്രവൃത്തി ദിനമാക്കുക.