Kerala News

സംഘടനാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ താനും മത്സരിക്കും; കെ സുധാകരന്‍

കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ താനും മത്സരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. സംഘടനാ തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടിക്കകത്ത് പുതിയ ഉണര്‍വുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്കകത്തെ ഗ്രൂപ്പുകള്‍ സ്വന്തം ആളെ നിര്‍ത്തി വിജയിപ്പിച്ചെടുക്കുന്ന കാലമല്ലെന്നും സംസ്ഥാനത്തെ ഗ്രൂപ്പുകള്‍ അപ്രസക്തമായെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിലെ ഗ്രൂപ്പിസം നേതാക്കളില്‍ മാത്രം ചുരുങ്ങി കഴിഞ്ഞു. താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ മനസ്സില്‍ ഗ്രൂപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

‘1992-ല്‍ കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്നില്ലായിരുന്നുവെങ്കില്‍ കെ. സുധാകരന്‍ എന്ന രാഷ്ട്രീയ നേതാവ് തന്നെ ഉണ്ടാകുമായിരുന്നില്ല. ആ തെരഞ്ഞെടുപ്പിലൂടെ ഡി.സി.സി പ്രസിഡന്റായതാണ് രാഷ്ട്രീയത്തില്‍ തന്റെ വളര്‍ച്ചയുടെ ആദ്യ ചുവടുവെപ്പ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് തിരിച്ച് സ്വാഗതം ചെയ്യുമെന്നും സുധാകരന്‍ അറിയിച്ചു. സി.പി.ഐ.എമ്മിലേക്ക് പോകുന്നവര്‍ക്ക് പാഠമായിരിക്കും ചെറിയാന്‍ ഫിലിപ്പിന്റെ തിരിച്ചുവരവെന്നും സുധാകരന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!