Kerala News

പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് മുങ്ങി

ശക്തമായ മ‍ഴയില്‍ പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി.ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ ബസ് മുങ്ങിയത്. ഇവിടെ ഒരാള്‍ പൊക്കത്തോലം വെള്ളമാണ് ഉണ്ടായിരുന്നത്.
ബസില്‍ ഉണ്ടായിരുന്നവരെ പ്രദേശവാസികള്‍ ചേര്‍ന്ന് പുറത്തിറക്കി.

അതേസമയം, ഈരാറ്റുപേട്ട പാലാ റോഡിലും വെള്ളംകയറി. പനയ്ക്കപ്പാലത്തും റോഡിൽ വെള്ളംകയറി. ഇവിടെ ഗതാഗതം തടസ്സപ്പെട്ടു.അമ്പാറ ദീപ്തി ഭാഗത്തും വെള്ളംകയറി.മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്. ചോലത്തടത്ത് ഉരുള്‍ പൊട്ടി. അടുക്കം ഭാഗത്തും ഉരുള്‍ പൊട്ടിയതായി റിപ്പോര്‍ട്ടുണ്ട്. പനച്ചികപ്പാറ കാവും കടവ് പാലം വെള്ളത്തിനടിയിലായി. ഈരാറ്റുപേട്ട കടുവാമൂഴിയില്‍ മീനച്ചിലാറ്റില്‍ നിന്നും വെള്ളം റോഡിലേക്ക് കയറി. ഇതേത്തുടര്‍ന്ന് വ്യാപാരസ്ഥാപനങ്ങളിലെ സാധനങ്ങള്‍ മാറ്റുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!