Kerala News

ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ ഫോൺ മോഷ്ടിച്ച് ഔദ്യോഗിക സിം കാര്‍ഡ് ഇട്ട് ഉപയോഗിച്ചു ; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൊബൈൽ ഫോൺ സ്വന്തം സിം കാർഡിട്ട് ഉപയോഗിച്ച എസ്ഐക്ക് സസ്പെൻഷൻ.ചാത്തന്നൂര്‍ എസ്‌ഐ ജ്യോതി സുധാകറിനെയാണ് അന്വേഷണ വിധേയമായി ഡിഐജി സസ്‌പെന്‍ഡ് ചെയ്തത് . തന്റെ ഔദ്യോഗിക സിം കാർഡ് ഇട്ടാണ് ഇയാൾ മരിച്ച വ്യക്തിയുടെ ഫോൺ ബന്ധുക്കൾക്ക് നൽകാതെ ഉപയോഗിച്ചത്.

മംഗലപുരം സ്വദേശിയായ അരുൺ ജെറി ജൂൺ 18 ന് ട്രെയിൻ തട്ടി മരിച്ചിരുന്നു. ഇദ്ദേഹത്തിൻറെ ഫോണാണ് ഔദ്യോഗിക സിം കാർഡ് എസ്ഐ ഉപയോഗിച്ചത്. ഫോൺ കാണാനില്ലെന്ന് അരുണിൻറെ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ജ്യോതി സുധാകർ മംഗലപുരം സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് ഫോൺ എടുത്തത്. അരുൺ ജെറിയുടെ ഇൻക്വസ്റ്റ് നടത്തുമ്പോഴാണ് എസ്ഐ ഫോണെടുത്തത്.

പിന്നീട് ജ്യോതി സുധാകർ മംഗലപുരത്ത് നിന്ന് സ്ഥലംമാറി പോയി. എന്നാൽ ഫോൺ കാണുന്നില്ലെന്ന് ബന്ധുക്കൾ നിരന്തരം ആരോപണം ഉന്നയിചിരുന്നു . ഒടുവിൽ സൈബർ പൊലീസിലേക്കും പരാതി എത്തി. ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഫോൺ എസ്ഐ തന്നെയാണ് കൈക്കലാക്കിയതെന്ന് മനസിലായത്. ഇന്നലെ സസ്‌പെന്‍ഷന്‍ ഉത്തരവു പുറപ്പെടുവിക്കുകയുമായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!