Kerala Local News

മാസ്റ്റേഴ്സ് വോളി ചാമ്പ്യൻഷിപ്പ്: മേഖല മത്സരങ്ങൾ കാരന്തൂരിൽ.

കുന്ദമംഗലം: മാസ്റ്റേഴ്സ് വോളിബോൾ ചാമ്പ്യൻഷിപ്പ് ജില്ല തല മേഖല മത്സരങ്ങൾ
കാരന്തൂരിൽ നടക്കും. കുന്ദമംഗലം, കോഴിക്കോട്, ബാലുശ്ശേരി മേഖല മത്സരങ്ങളാണ് ഈ മാസം 15 ന് കാരന്തൂർ പാറ്റേൺ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുക. രാവിലെ 9 ന് തുടങ്ങുന്ന ചാമ്പ്യൻഷിപ്പിൽ ജില്ലയിലെ പ്രമുഖ പഴയകാല താരങ്ങൾ പങ്കെടുക്കും.
സ്വാഗത സംഘം ഭാരവാഹികളായി ശ്രീനു മൂത്തേറ്റ് മണ്ണിൽ (ചെയർ), പി.കെ. അസ്സയിൻ (വൈ.ചെയർ), നാസർ കാരന്തൂർ (ജനറൽ കൺ), ജിത്തു അപ്പുകുട്ടൻ, ജി.സുനീഷ്, ബിജേഷ് നായർകുഴി (കൺ), എൻ.സജീവ് കുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
സ്വാഗത സംഘം രൂപവത്കരണ യോഗത്തിൽ അരീക്കൽ മൂസ്സ ഹാജി അധ്യക്ഷത വഹിച്ചു.ജില്ല വോളിബോൾ അസോസിയേഷൻ പ്രസിഡണ്ട് പി..കെ.ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.കെ.മുസ്തഫ മാസ്റ്റർ ചാമ്പ്യൻഷിപ്പ് വിശദീകരണം നടത്തി. സി.യൂസുഫ്, പി.ശ്രീനിവാസൻ , കെ.സി.എം.ബഷീർ എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!