ബിജെപി എംപി വരുണ്‍ ഗാന്ധിയെയും മാതാവ് മനേക ഗാന്ധിയേയും 80 അംഗ ദേശീയ എക്സിക്യൂട്ടീവില്‍നിന്ന് ഒഴിവാക്കി ബിജെപി.ലഖീംപൂർ സംഘർഷത്തിൽ കര്‍ഷകരുടെ മരണത്തെ അപലപിച്ച് ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് നടപടി കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാനാവില്ലെന്ന് പറഞ്ഞ വരുണ്‍ ലഖിംപുരില്‍ കര്‍ഷകസംഘത്തിനു മേല്‍ വാഹനമിടിച്ചു കയറുന്ന ദൃശ്യങ്ങള്‍ വീണ്ടും ട്വിറ്ററില്‍ പങ്കിട്ടിരുന്നു. രണ്ടു ദിവസം മുന്‍പ് ട്വീറ്റ് ചെയ്ത വിഡിയോയുടെ കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങളാണ് ഇന്ന് വരുണ്‍ വീണ്ടും ട്വീറ്റ് ചെയ്തത്.
കര്‍ഷകരുടെ മരണം അപലപിച്ച് ട്വീറ്റ്; വരുണിനെയും മനേകയുംദേശീയ എക്സിക്യുട്ടീവില്‍ നിന്നും പുറത്താക്കി ബിജെപി

