Kerala News

സിദ്ദിഖ് കാപ്പന്റെ മോചനത്തിന് ഇടപെടല്‍ വേണം;പ്രതിപക്ഷ നേതാവിന് നിവേദനം നൽകി ഭാര്യ റൈഹാനത്ത്

യു.പി ഭരണകൂടം തടങ്കലില്‍ വച്ചിരിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനത്തിന് ഇടപെടല്‍ നടത്താൻ ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്തും മകന്‍ മുസ്സമ്മിലും പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിയമസഭയിലെ ഓഫീസിലെത്തി നിവേദനം നല്‍കി.മോചനത്തിന് ആവശ്യമായ എല്ലാ തരത്തിലുള്ള ഇടപെടലുകളും നടത്താമെന്ന് വി ഡി സതീശൻ ഉറപ്പ് നൽകി

വി ഡി സതീശന്റെ ഫേസ്ബുക് പോസ്റ്റ് പൂർണരൂപം

വിചാരണ കൂടാതെ ഒരു വര്‍ഷമായി യു.പി ഭരണകൂടം തടങ്കലില്‍ വച്ചിരിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്തും മകന്‍ മുസ്സമ്മിലും നിയമസഭയിലെ ഓഫീസിലെത്തി നിവേദനം നല്‍കി. മോചനത്തിന് ആവശ്യമായ എല്ലാ തരത്തിലുള്ള ഇടപെടലുകളും നടത്താമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കി.
സിദ്ദിഖ് കാപ്പനെ അന്യായമായി തടങ്കലില്‍ ആക്കിയതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജിപിഒയ്ക്കു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലും ഞാന്‍ പങ്കെടുത്തിരുന്നു. നിസാരമായ കാരണങ്ങള്‍ പറഞ്ഞാണ് സിദ്ദിഖ് കാപ്പനെ തടങ്കലില്‍ വെച്ചിരിക്കുന്നത്. കരി നിയമങ്ങള്‍ ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരെ തടങ്കലില്‍ വച്ചിരിക്കുന്നതിലൂടെ ഞങ്ങള്‍ക്കെതിരായി ആരും ഒന്നും ശബ്ദിക്കേണ്ടെന്ന മുന്നറിയിപ്പാണ് ഭരണകൂടം നല്‍കുന്നത്. ജനാധിപത്യപരമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും എഴുതാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. സിദ്ദിഖ് കാപ്പന്റെ മോചനത്തിന് ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഞാന്‍ ഉറപ്പു നല്‍കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!