National News

ക്രമസമാധാനം തകർത്തു; 30 മണിക്കൂര്‍ കസ്റ്റഡിക്കൊടുവിൽ പ്രിയങ്ക ഗാന്ധി അറസ്റ്റിൽ

ഉത്തർപ്രദേശ് ലഖിംപൂര്‍ സംഭവത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ കേസെടുത്ത പൊലീസ് അവരെ അറസ്റ്റ് ചെയ്തു. ദിപേന്ദർ സിംഗ് ഹൂഡ, ഉത്ത‍ർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് കുമാർ ലല്ലു ഉൾപ്പടെ മറ്റു പത്തു കോൺ​ഗ്രസ് നേതാക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. 30 മണിക്കൂർ കസ്റ്റഡിയിൽവച്ച ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. സമാധാനം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നാണു കുറ്റം. പ്രിയങ്ക നിലവിൽ താമസിക്കുന്ന ലക്നൗവിലെ വീട് താൽക്കാലിക ജയിലാക്കുമെന്നാണു വിവരം.
കൊല്ലപ്പെട്ട ക‍ർഷകരുടെ കുടുംബാം​ഗങ്ങളെ സന്ദർശിക്കാനാണ് പ്രിയങ്ക കാൽനടയായി ലഖിംപൂരിലേക്ക് പോയത്. യാത്രാമധ്യേ ഇവരെ യുപി പൊലീസ് തടഞ്ഞിരുന്നു. പ്രിയങ്കയെ പുരുഷ പൊലീസ് ഉദ്യോ​ഗസ്ഥരാണ് അറസ്റ്റ് ചെയ്തത് എന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്ന് പി.ചിദംബരം പ്രതികരിച്ചു.

30 മണിക്കൂർ കസ്റ്റഡിയിൽവച്ച ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. സമാധാനം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നാണു കുറ്റം. പ്രിയങ്ക നിലവിൽ താമസിക്കുന്ന ലക്നൗവിലെ വീട് താൽക്കാലിക ജയിലാക്കുമെന്നാണു വിവരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!