കുന്ദമംഗലം മുക്കം വയനാട് റോഡിൽ നിർമാണാവശ്യത്തിനായുള്ള സ്റ്റീൽ കമ്പി വഹിച്ചുകൊണ്ടുപോകുന്ന വണ്ടി അപകടത്തിൽപെട്ട് തലനാരിഴക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികൻ.റോഡിന് കുറുകെ മുറിഞ്ഞ് കടക്കവേ സ്റ്റീൽ കമ്പിയായി വന്ന വാഹനം പെടുന്നനെ ബ്രേക്ക് ഇടുകയായിരുന്നു.തുടർന്ന് വണ്ടിയിൽ കെട്ടിവെച്ച കമ്പികൾ മുന്നിലേക്ക് വീഴുകയും ബൈക്ക് യാത്രികനായ പ്രശോബ് എന്ന വ്യക്തിയുടെ മേലേക്ക് വീഴുകയും ചെയ്തു.നാട്ടുകാരുടെ സംയോജിത ഇടപെടൽ കൊണ്ട് യാതൊരു അപകടവും സംഭവിച്ചില്ല .ബൈക്ക് യാത്രികന് ചെറിയ പരിക്കുകൾ ഉണ്ട് സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.റോഡിൽ വലിയ രീതിയിൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.കട്ടാങ്ങൽ ഭാഗത്തേക്ക് പോകുകയായിരുന്ന ചെറിയ ലോറിയാണ് അപകടത്തിൽപെട്ടത്
നിർമാണാവശ്യത്തിനായി സാധനങ്ങൾ വഹിച്ചു കൊണ്ടുപോകുന്ന വണ്ടി അപകടത്തിൽപെട്ടു;തലനാരിഴക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികൻ

