കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലെ 1252 ആളുകൾക്ക് മുൻഗണന റേഷൻ റേഷൻ കാർഡുകൾ നൽകുന്നതിന്റെ വിതരണോദ്ഘാടനം നിയോജക മണ്ഡലം എം എൽ എ അഡ്വ പി ടി എ റഹീം നിർവഹിച്ചു. കുന്ദമംഗലം രാജീവ് ഗാന്ധി സേവാ ഘർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. അനർഹമായി കൈവശം വെച്ച ഒരുലക്ഷത്തി മുപ്പതിനായിരത്തോളം മുൻഗണന റേഷൻ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റിയ ഒഴിവിലേക്ക് ആണ് അർഹരായവർക്ക് മുൻഗണന റേഷൻ കാർഡുകൾ ലഭിച്ചത്.
ചടങ്ങിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ മുഖ്യാതിഥിയായി.
വാർഡ് മെമ്പർമാരും പൊതുപ്രവർത്തകരുമായ കൗലത്ത്, സുധീഷ് കുമാർ കുരിക്കത്തൂർ ,ജനാർദ്ദനൻ കളരിക്കണ്ടി,സി വി സംജിത്ത്,ഖാലിദ് കിളിമുണ്ട ,എം കെ അബ്ദുൾ സലാം,അബ്ദുൾഖാദർ മാസ്റ്റർ,എന്നിവർ ചടങ്ങിൽ സംസാരിച്ചു,താലൂക്ക് സപ്ലൈ ഓഫീസർ മുരളീധരൻ കെ സ്വാഗതവും,ജൂനിയർ സൂപ്രണ്ട് സദാശിവൻ സി നന്ദിയും പറഞ്ഞു.
അനർഹമായ റേഷൻ കാർഡുകൾ കൈവശം വെച്ചവർക്ക് നാളിതുവരെയുള്ള യാതൊരു വിധ നഷ്ടവും സർക്കാർ ഈടാക്കുന്നതല്ല ഇത്തരത്തിൽ കൈവശം വെച്ച കാർഡുകൾ സ്വമേധയ തിരിച്ചേൽപ്പിച്ച് അർഹരായവർക്ക് അത് ലഭിക്കുന്നതിനുള്ള അവസരം ഒരുക്കണണമെന്ന് എം എൽ എ ചടങ്ങിൽ പറഞ്ഞു

