തിരുവനന്തപുരം: കേരളം മഹാ പ്രളയത്തെ നേരിടുന്ന സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് വ്യാപകമായ കുപ്രചരണം നടത്തുന്ന വേളയിൽ നിലപാടുമായി ബി.ജെ.പി നേതാവ് എം.ടി രമേശ്. ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും പരമാവധി സഹായം നൽകണമെന്ന് ബി.ജെ.പിയുടെ ആഹ്വാനം.
എന്നാൽ രക്ഷാപ്രവർത്തനത്തിന് തയ്യാറാവുന്ന ആളുകളുടെ കൊടിയുടെ നിറം നോക്കി മുഖ്യമന്ത്രി തടയരുതെന്നും ബി.ജെ.പി നേതാവ് എം.ടി രമേശ് കൂട്ടി ചേർത്തു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് ബി.ജെ.പി പറയില്ലെന്ന് എം.ടി രമേശ് പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവർ ആരായാലും അവർ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കണം. മുഖ്യമന്ത്രി ഇക്കാര്യത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും എം.ടി രമേശ് അഭിപ്രായപ്പെട്ടു.