Kerala News

തിങ്കളാഴ്ച കെഎസ്ആര്‍ടിസിയുടെ അവശ്യ സര്‍വീസ് മാത്രം

ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി സാധാരണ നടത്തുന്ന ബസ് സര്‍വീസുകള്‍ നാളെ ഉണ്ടാവില്ല. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാൻ സാധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാൻ സാധ്യതയുള്ളതിനാലും സാധാരണ ഗതിയിൽ നടത്തുന്ന സർവീസുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് മാനേജിങ് ഡയറക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അവശ്യ സർവീസുകൾ വേണ്ടിവന്നാൽ പൊലീസിന്റെ നിർദ്ദേശപ്രകാരവും ആവശ്യം പരിഗണിച്ചും മാത്രം നടത്തും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ അതാത് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ആശുപത്രികൾ, റയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടിൽ പരിമിതമായ ലോക്കൽ സർവ്വിസുകൾ പൊലീസ് അകമ്പടിയോടെയും മാത്രം അയയ്ക്കാൻ ശ്രമിക്കും.

ദീർഘദൂര സർവീസുകൾ തിങ്കളാഴ്ച വൈകീട്ട് ആറിന് ശേഷം ഉണ്ടായിരിക്കും. ദീർഘദൂര സർവീസുകൾ അടക്കം എല്ലാ സ്റ്റേ സർവീസുകളും തിങ്കളാഴ്ച വൈകീട്ട് ആറിറ് ശേഷം ഡിപ്പോകളിൽ നിന്നു ആരംഭിക്കും. യാത്രക്കാരുടെ ബാഹുല്യം അനുഭവപ്പെട്ടാൽ അധിക ദീർഘദൂര സർവീസുകൾ അയക്കുന്നതിന് ബസുകളും ജീവനക്കാരെയും യൂണിറ്റുകളിൽ ക്രമീകരിച്ചിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!