കുന്ദമംഗലം കാരന്തൂരിൽ മധ്യവയസ്കയെ പറ്റിച്ച് പണം കവർന്നു.ഡയാലിസിസ് ചെയ്യാനായി പോകുന്നതിനിടെ പരിചയം നടിച്ച് കാരന്തൂർ സ്വദേശി ആയിഷയുടെ പണമാണ് കവർന്നത്.ഈ മാസം 22 ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
രണ്ട് ദിവസം കൂടുമ്പോഴാണ് ആയിഷ ഡയാലിസിസ് ചെയ്യാറുള്ളത്.22 ന് രാവിലെ കോവൂർ സി എച്ച് സെന്ററിലേക്ക് പോകവേയാണ് ആൾട്ടോ കാറിൽ വന്ന ആൾ പരിചയം പറഞ്ഞ് ആയിഷയെ കാറിൽ കയറ്റുകയും തുടർന്നുള്ള സംഭാഷണത്തിനിടയ്ക്ക് ഇയാൾ രോഗത്തിന്റെ ചികിത്സക്കാവശ്യമായ പണം തരപ്പെടുത്തി താരമെന്ന വ്യജേന സംസാരിക്കുകയും ചെയ്തു.തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ കൈയിലെ എ ടി എം കാർഡ് വർക്ക് ആവുന്നില്ലെന്ന് പറഞ്ഞ ഇയാൾ ഇവരോട് പണം കടം ചോദിക്കുകയായിരുന്നു എന്നാൽ തന്റെ കൈവശം പണമില്ലെന്നും ചികിത്സക്കായി വെച്ച തുക വീട്ടിൽ ഉണ്ടെന്നും ആയിഷ പറഞ്ഞു ആ പണം കടം ചോദിക്കുകയും തിരികെ വീട്ടിലേക്ക് പോയി ആയിഷ ആ പണം നൽകുകയുമായിരുന്നു.എന്നാൽ ഇത് വരെ പണം തിരിച്ച് നൽകുകയോ ഇവർ നൽകിയ നമ്പറിൽ തിരിച്ച് വിളിച്ചപ്പോൾ ഫോൺ എടുക്കുകയോ ചെയ്തിട്ടില്ല .സംഭവത്തിൽ കുന്ദമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.പോലീസ് ഊർജിതമായി കേസ് അന്വേഷിച്ച് വരികയാണ്.സൈബർ സെൽ സഹായത്തോടെയും സമീപ പ്രദേശത്തെ സി സിടി വി ദൃശ്യത്തിൽ നിന്നുമെല്ലാം കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട് പ്രതി ഉടൻ പിടിയിലാകുമെന്നാണ് സൂചന
കാരന്തൂരിൽ ഡയാലിസിസ് ചെയ്യാൻ പോകുന്നതിനിടെ മധ്യവയസ്കയെ കബളിപ്പിച്ച് പണം കവർന്നു

