Kerala Local News

അറിയിപ്പുകൾ

5.17 കോടിയുടെ 12 ആയുഷ് പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും
സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ 12 പദ്ധതികളുടെ ഉദ്ഘാടനം 25ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓൺലൈനായി ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. അതത് ജില്ലകളിലെ മന്ത്രിമാർ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ പങ്കെടുക്കും.
സ്ത്രീകളിലെ അനീമിയയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും തിരിച്ചറിയാനും അവ ചികിത്സിക്കുന്നതിനും ഉദ്ദേശിച്ച് ആയുഷ് വകുപ്പ് ആവിഷ്‌ക്കരിച്ച പദ്ധതിയാണ് മഗളിർ ജ്യോതി. തിരുവനന്തപുരം വള്ളക്കടവ്, കൊല്ലം തേവലക്കര, ആലപ്പുഴ മണ്ണൻചേരി, ഇടുക്കി പള്ളിവാസൽ, പാലക്കാട് മങ്കര, മലപ്പുറം ഏലംകുളം എന്നീ ആറ് സിദ്ധ ക്ലിനിക്കുകൾ വഴിയാണ് പദ്ധതി നടത്തുന്നത്. 36 ലക്ഷം രൂപയുടെ പദ്ധതിയാണിത്.
പത്തനംതിട്ട സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ വന്ധ്യതയ്ക്കുള്ള ആയുർവേദ ചികിത്സാപദ്ധതിയായ ഇൻഫെർട്ടിലിറ്റി ക്ലിനിക് ആരംഭിക്കുകയാണ്. വന്ധ്യതയ്ക്ക് ആയുർവേദ ചികിത്സ വളരെ ഫലപ്രദമാണെന്ന് അനുഭവങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. 8.5 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
കേരള അക്രഡിറ്റേഷൻ സ്റ്റാന്റേർഡ് നിലവാരത്തിലേക്ക് ഉയർത്തിയ ആയുഷ് മേഖലയിലെ ആറ് സ്ഥാപനങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറികളായ കാസർഗോഡ് ചിറ്റാരിക്കൽ, കൊല്ലം കല്ലുവാതുക്കൽ, തിരുവനന്തപുരം വിളവൂർക്കൽ, ആയുർവേദ ഡിസ്പെൻസറികളായ കണ്ണൂർ ചെമ്പിലോട്, വയനാട് മീനങ്ങാടി, കോഴിക്കോട് കുര്യവാട്ടൂർ എന്നിവയാണ് ആദ്യഘട്ട കാഷ് അക്രഡിറ്റേഷൻ നേടിയത്.
ഇന്ത്യയിൽ ആദ്യമായി ഇ സഞ്ജീവനി ടെലികൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിലൂടെ ആയുഷ് സേവനങ്ങൾ സംസ്ഥാനത്ത് ലഭ്യമാക്കുന്നതാണ് മറ്റോരു പദ്ധതി. കണ്ണൂർ, ആലപ്പുഴ ജില്ലകളിലാണ് ഈ സേവനത്തിനായി കൺസോളുകൾ സജ്ജീകരിച്ചിട്ടുള്ളത്.
ഹോമിയോ വകുപ്പിന്റെ നേതൃത്വത്തിൽ 35 ലക്ഷം ചെലവഴിച്ച് പത്തനംതിട്ട ജില്ലാ മെഡിക്കൽ സ്റ്റോറിന്റെ നിർമ്മാണോദ്ഘാടനവും നടക്കും.
സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡിന്റെ ആഭിമുഖ്യത്തിൽ 9.75 ലക്ഷം രൂപ വിനിയോഗിച്ച് ഗുണമേൻമയുള്ള ഔഷധ സസ്യങ്ങളുടെ ഉത്പാദനവും വിതരണവും നടത്തും. കാർഷിക സർവ്വകലാശാല, തൃശൂർ, ഔഷധി, തൃശൂർ, ആയുർവ്വേദ ഗവേഷണ കേന്ദ്രം, പൂജപ്പുര എന്നീ സ്ഥാപനങ്ങൾ മുഖേന ഒരു ലക്ഷത്തോളും തൈകൾ ഈ സാമ്പത്തിക വർഷം കർഷകർക്കും പൊതുജനങ്ങൾക്കും നൽകുന്ന പദ്ധതിയാണിത്.
കർഷകർക്കും പൊതുജനങ്ങൾക്കും മറ്റ് സന്നദ്ധ സംഘടനകൾക്കും ഗുണമേയുള്ള ഔഷധ സസ്യങ്ങൾ സൗജന്യമായോ/ കുറഞ്ഞ നിരക്കിലോ ലഭ്യമാക്കാനാണ് പദ്ധതി.
ഔഷധ സസ്യ പ്രദർശ ഉദ്യാനം, ഔഷധ സസ്യങ്ങൾക്കായി രണ്ട് വിത്ത് കേന്ദ്രങ്ങൾ, ആയുർവേദ ഗവേഷണ കേന്ദ്രത്തിനായി ഔഷധ സസ്യ നഴ്‌സറി, ഇൻസ്റ്റിറ്റിയൂഷണൽ ഹെർബൽ ഗാർഡൻ, കരുനാഗപ്പള്ളി ആയുർവേദ ആശുപത്രിയിൽ പുതിയ ബ്ലോക്ക് എന്നിവയും ഉദ്ഘാടനം ചെയ്യും.

പൊതുമരാമത്തു മന്ത്രി മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലും പരിസരവും സന്ദർശിച്ചു
വിദ്യാർത്ഥി പ്രതിനിധികളും യൂണിയനും മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പരാതി നല്കിയതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്തു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലും പരിസരവും സന്ദർശിച്ചു. നിരവധി ഡോക്ടർമാരെ സംഭവനചെയ്യുന്ന മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റൽ, ഹോസ്റ്റലിലെ മറ്റു സംവിധാനങ്ങൾ, ക്വാർട്ടേഴ്സ് എന്നിവയെല്ലാം മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പണികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും വീഴ്ച എവിടെയെങ്കിലും വന്നിട്ടുണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു.

മത്സര പരീക്ഷ സൗജന്യ പരിശീലന ക്ലാസ്
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി സൗജന്യ മത്സര പരീക്ഷാ പരിശീലന ക്ലാസ് ഓൺലൈനായി സംഘടിപ്പിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 30നകം നേരിട്ട് ഹാജരായി അപേക്ഷ സമർപ്പക്കണം. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും: 0471-2476713, 9497229532.

1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം സെപ്റ്റംബർ 28ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്.1/277/2021-ഫിൻ. തിയതി 23.09.2021) വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്‌സൈറ്റ് (www.finance.kerala.gov.in) സന്ദർശിക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!