Kerala News

ഒരു സീറ്റില്‍ ഒരാൾ, നിന്ന് യാത്ര പാടില്ല;കുട്ടികളുടെ സുരക്ഷിത സ്കൂള്‍ യാത്രയ്ക്ക് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഗതാഗതവകുപ്പ്

സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാനിരിക്കേ, സ്‌കൂള്‍ ബസ് യാത്രയുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഗതാഗത വകുപ്പ്. വാഹനത്തിന്റെ ഒരു സീറ്റിൽ ഒരു കുട്ടിക്ക് ഇരുന്നു യാത്ര ചെയ്യാമെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു. നിന്ന് യാത്രയ്ക്ക് അനുമതിയില്ല. അടുത്തമാസം 20നു മുന്‍പു സ്കൂള്‍ വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കും.

കോവിഡിന് മുന്‍പ് സ്‌കൂള്‍ ബസില്‍ ഒരു സീറ്റില്‍ രണ്ടുപേരെ ഇരിക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഒരു സീറ്റില്‍ ഒരു കുട്ടിയെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ. നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ല.സ്കൂൾ ബസിലെ ഡ്രൈവറും സഹായിയും രണ്ടു ഡോസ് വാക്സിനെടുത്തിരിക്കണം. വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന സ്വകാര്യവാഹനങ്ങള്‍ക്കും മാനദണ്ഡം ബാധകമാണ്.

ഒക്ടോബര്‍ 20ന് മുമ്പ് സ്‌കൂള്‍ ബസുകളുടെ ഫിറ്റ്്‌നസ് അധികൃതര്‍ ഉറപ്പാക്കണം. പനി, ചുമ തുടങ്ങി രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ഥികളെ ബസില്‍ കയറ്റരുത്. കുട്ടികളുടെ കൈവശം ഹാന്‍ഡ് സാനിറ്റൈസര്‍ ഉണ്ടായിരിക്കണം. ബസില്‍ തെര്‍മല്‍ സ്‌കാനിങ്, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കണമെന്നും ആന്റണി രാജു പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!