Kerala News

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ല;സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും തത്ക്കാലം വിതരണം തുടരും

സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തെ നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. നിലവിൽ സാമ്പത്തിക പ്രതിസന്ധിയുണ്ട്. എന്നിരുന്നാലും തത്ക്കാലം വിതരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യ ഭക്ഷ്യകിറ്റ് മുൻഗണനാ വിഭാഗങ്ങൾക്ക് നൽകിയാൽ മതിയെന്ന അഭിപ്രായം ഉയരുന്നുണ്ട്. വിശദമായി ചർച്ച ചെയ്ത ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.എന്നാല്‍ സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളേയും ഒരേപോലെയാണ് കാണുന്നത്. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

‘ സൗജന്യ ഭക്ഷ്യകിറ്റ് നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല. വിതരണം ചെയ്യുന്നതിന് സാമ്പത്തിക പ്രശ്‌നങ്ങൾ നമ്മുടെ മുന്നിലുണ്ട്. അത് കണക്കിലെടുത്തുകൊണ്ട് ആവശ്യമായ തീരുമാനങ്ങൾ എടുക്കും. മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രം കൊടുത്താൽ പോരെ എന്നുള്ള ചർച്ചകൾ പല കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകുന്നുണ്ട്. സർക്കാർ എല്ലാവരെയും ഒരുപോലെ കണ്ടുകൊണ്ടാണ് ഈ കൊവിഡ് കാലത്ത് ജനങ്ങളെ സംരക്ഷിക്കാൻ ഇത്തരം പദ്ധതികൾ ആരംഭിച്ചത്. അതിലൊരു വേർതിരിവും ഇതുവരെ കാണിച്ചിട്ടില്ല.’- അദ്ദേഹം പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!