കാരന്തൂർ -പാറക്കടവ് റോഡിലുള്ള ഓട്ടോറിക്ഷാ – ട്രാൻസ്പോർട്ട് വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങുമായി ബന്ധപ്പെട്ട വിഷയത്തിൽ യോഗം ചേർന്ന് പഞ്ചായത്ത് ഭരണസമിതിയും വ്യപാരികളും.
വിഷയവുമായി ബന്ധപ്പെട്ട് കോടതിവിധിയിൽ ഉറച്ച് നിൽക്കുകയാണ് വ്യപാരികൾ.2019 ഡിസംബർ 17 ന് വന്ന വിധി പ്രകാരം കാരന്തൂർ -പാറക്കടവ് റോഡിലുള്ള ഓട്ടോറിക്ഷാ – ട്രാൻസ്പാർട്ട് വാഹനങ്ങളുടെ അനധികൃത പാർക്കിങ് വിധിപ്പകർപ്പ് കിട്ടി രണ്ട് മാസത്തിനുള്ളിൽ അവിടെ നിന്ന് മാറ്റണമെന്ന് പഞ്ചായത്തിനോട് നിർദ്ദേശിച്ചാണ് കോടതി ഉത്തരവിടുന്നത്.കോടതി വിധി മുൻ നിർത്തികൊണ്ടുതന്നെ ഒരു പരിഹാരത്തിനായാണ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ യോഗം നടന്നത് എന്നാൽ ഇതിനെ വ്യാപരികൾ എതിർക്കുകയാണ് ഉണ്ടായത് .താത്കാലിക സംവിധാനമെന്നോണം കാരന്തൂരിൽ ഏതെങ്കിലും ഒരു ഭാഗത്ത് ഓട്ടോ നിർത്തിയിടുന്നതിനുള്ള സൗകര്യം ഒരുക്കാൻ ഭരണ സമിതി ശ്രമിക്കുന്നുണ്ട്.വ്യാപരികൾ എതിർത്തെങ്കിലും ആർ ടി ഒ അധികൃതരുമായും പോലീസുമായും ബന്ധപ്പെട്ട് ഈ വിഷയത്തിൽ ഒരു പരിഹാരം കാണാനായി പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നുണ്ട് .
കുന്ദമംഗലം നിയോജകമണ്ഡലം എം എൽ എ പി ടി എ റഹീമിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ ലിജി പുൽകുന്നുമ്മൽ, വൈസ് പ്രസിഡന്റ് വി അനിൽകുമാർ ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് അടക്കം ,എസ് ഐ ജയദേവൻ ,വ്യാപാര പ്രതിനിധികളായ കോയ,റിയാസ്.പ്രമോദ് (സി ഐ ടി യു സി) , സി എം ഗിരീഷ്കുമാർ (ബി എം എസ്)എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്

