Local News

അറബി ഭാഷയോടുള്ള നിഷേധാത്മക നിലപാട് അവസാനിപ്പിക്കണം:യു.സി.രാമൻ

കുന്ദമംഗലം: അറബി ഭാഷാ പഠനത്തോടുള്ള കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നിഷേധാത്മക നിലപാട് അവസാനിപ്പിക്കാൻ സമയമായെന്നും ആഗോള തലത്തിൽ അനന്തമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന അറബി ഭാഷാ പഠനത്തിനായി കേരളത്തിൽ അറബിക് യൂണിവേഴ്സിറ്റി ആരംഭിക്കണമെന്നും മുൻ എം.എൽ.എ.യു സി രാമൻ ആവശ്യപ്പെട്ടു.

എൻ.ഇ.പി അറബി ഭാഷാ പഠനം ഉറപ്പാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക,
സർവീസിലുള്ള മുഴുവൻ അധ്യാപകരെയും കെ ടെറ്റിൽ നിന്നും ഒഴിവാക്കുക, ഹയർ സെക്കണ്ടറി ഭാഷാപഠന വിവാദ സർക്കുലർ പിൻവലിക്കുക, അറബിക് സർവകലാശാല സ്ഥാപിക്കുക,പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കുക, അറബിക് ഡി.എൽ.എഡ് സെന്ററുകൾ സ്ഥാപിക്കുക, നിലവിലില്ലാത്ത ഡി.എൽ.എഡ് ന്റെ പേര് പറഞ്ഞ് തടഞ്ഞ് വച്ച നിയമനങ്ങൾ ഉടൻ നൽകുക, എൻ.സി.എ നിയമനങ്ങൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എ. ടി.എഫ് കുന്ദമംഗലം ഉപജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുന്ദമംഗലം എ.ഇ.ഒ ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉപ ജില്ല പ്രസിഡൻ്റ് ഇ.അബ്ദുൽ അസീസ് അധ്യക്ഷനായി. സംസ്ഥാന കൗൺസിലർ ജാഫർ കിഴക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി.കെ.ടി.മുജീബുദീൻ, മുഹമ്മദലി പോലൂർ, കെ.എം.എ.റഹ്മാൻ, ആരിഫ് പാലത്ത്, അബ്ദുൽ ജലീൽ.കെ, ഇൻസാഫ് എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി എ.സി.അഷ്റഫ് സ്വാഗതവും എം.കെ.അബ്ദു റസാഖ് നന്ദിയും പറഞ്ഞു. ധർണ്ണക്ക് ശേഷം ഭാരവാഹികൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അവകാശ പത്രിക സമർപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!