പ്രിൻസ് രാജ് പാസ്വാനെതിരെ ബലാത്സംഗത്തിന് കേസ് എടുത്ത് ദില്ലി പൊലീസ്.എല്‍ജെപി ഓഫിസിലെ മുന്‍ ജിവനക്കാരിയുടെ പരാതിയിലാണ് ലോക് ജനശക്തി പാർട്ടി ലോക്സഭാ എം.പിയും ചിരാഗ് പാസ്വാന്റെ ബന്ധുവുമായ പ്രിന്‍സ് രാജ് പസ്വാനെതിരെകേസ് എടുത്തത് .
പരാതി ലഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും നടപടി വൈകിയ പശ്ചാത്തലത്തില്‍ യുവതി കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരം ചിരാഗ് പസ്വാന്റെ പേരും എഫ്ഐആറില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. നടപടി വൈകിപ്പിക്കാന്‍ ചിരാഗ് പസ്വാനും പ്രിന്‍സ് പസ്വാനും ഗൂഡാലോചന നടത്തിയെന്ന ആരോപണത്തിന്മേലായിരുന്നു നടപടി.
സംഭവത്തെ കുറിച്ച് പരാതിക്കാരി പറയുന്നത് ഇപ്രകാരമാണ്: ഒരു വര്‍ഷം മുമ്പാണ് ആദ്യമായി പാര്‍ട്ടി ഓഫീസില്‍ വെച്ച് എംപിയെ കാണുന്നത്. പിന്നീട് പല തവണ ഓഫീസില്‍ വെച്ച് ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു. അത്തരമൊരു ദിവസം, ദാഹിച്ചപ്പോള്‍ വെള്ളത്തിനായി ഞാന്‍ മേശയില്‍ നിന്ന് ഒരു കുപ്പി എടുത്തു, പക്ഷേ ആ വെള്ളം കുടിക്കുന്നത് തടഞ്ഞ എംപി അകത്തു നിന്ന് മറ്റൊരു കുപ്പി തരാമെന്ന് പറഞ്ഞു. ആ വെള്ളം കുടിച്ചതോടെ ഞാന്‍ അബോധാവസ്ഥയിലാകുകയായിരുന്നു.

