National News

മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; എല്‍ജെപി എംപി പ്രിന്‍സ് രാജ് പസ്വാനെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്

പ്രിൻസ് രാജ് പാസ്വാനെതിരെ ബലാത്സംഗത്തിന് കേസ് എടുത്ത് ദില്ലി പൊലീസ്.എല്‍ജെപി ഓഫിസിലെ മുന്‍ ജിവനക്കാരിയുടെ പരാതിയിലാണ് ലോക് ജനശക്തി പാർട്ടി ലോക്സഭാ എം.പിയും ചിരാഗ് പാസ്വാന്‍റെ ബന്ധുവുമായ പ്രിന്‍സ് രാജ് പസ്വാനെതിരെകേസ് എടുത്തത് .
പരാതി ലഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും നടപടി വൈകിയ പശ്ചാത്തലത്തില്‍ യുവതി കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരം ചിരാഗ് പസ്വാന്റെ പേരും എഫ്ഐആറില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. നടപടി വൈകിപ്പിക്കാന്‍ ചിരാഗ് പസ്വാനും പ്രിന്‍സ് പസ്വാനും ഗൂഡാലോചന നടത്തിയെന്ന ആരോപണത്തിന്മേലായിരുന്നു നടപടി.

സംഭവത്തെ കുറിച്ച് പരാതിക്കാരി പറയുന്നത് ഇപ്രകാരമാണ്: ഒരു വര്‍ഷം മുമ്പാണ് ആദ്യമായി പാര്‍ട്ടി ഓഫീസില്‍ വെച്ച് എംപിയെ കാണുന്നത്. പിന്നീട് പല തവണ ഓഫീസില്‍ വെച്ച് ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു. അത്തരമൊരു ദിവസം, ദാഹിച്ചപ്പോള്‍ വെള്ളത്തിനായി ഞാന്‍ മേശയില്‍ നിന്ന് ഒരു കുപ്പി എടുത്തു, പക്ഷേ ആ വെള്ളം കുടിക്കുന്നത് തടഞ്ഞ എംപി അകത്തു നിന്ന് മറ്റൊരു കുപ്പി തരാമെന്ന് പറഞ്ഞു. ആ വെള്ളം കുടിച്ചതോടെ ഞാന്‍ അബോധാവസ്ഥയിലാകുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!