National News

സൊമാറ്റോ സഹസ്ഥാപകൻ ഗൗരവ് ഗുപ്ത രാജിവെച്ചു

പ്രമുഖ ഓൺലൈൻ ഫുഡ് ടെക് പ്ലാറ്റ്‌ഫോമായസൊ​മാറ്റോയുടെ സഹസ്​ഥാപകനും ചീഫ്​ ഓപ്പറേറ്റിങ്​ ഓഫിസറുമായ ഗൗരവ്​ ഗുപ്​ത രാജിവെച്ചു. സൊമാറ്റോയുമായുള്ള ആറുവർഷ​ത്തെ സേവനം അവസാനിപ്പിച്ചാണ്​ ഗൗരവ്​ ഗുപ്​തയുടെ വിട വാങ്ങൽ .

സൊമാറ്റോ സ്​ഥാപകൻ ദീപീന്ദർ ഗോയലുമായുണ്ടായ തർക്കത്തിന്​ പിന്നാലെ ഗൗരവ്​ കമ്പനി വിടുമെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ, കമ്പനിയിൽ നിന്ന്​ പുറത്തുപോകാനുള്ള യഥാർഥ കാരണം അറിവായിട്ടില്ല .
സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. ഗുപ്തയുടെ രാജിവാർത്ത പുറത്തുവന്നയുടനെ കമ്പനിയുടെ ഓഹരി വില അഞ്ചുശതമാനം താഴ്ന്ന് 136.20 രൂപ നിലവാരത്തിലെത്തി.

2015 ലാണ്​ ഗുപ്​ത സൊമാറ്റോയുടെ ഭാഗമാകുന്നത്​. 2018ൽ ചീഫ്​ ഓപ്പറേറ്റിങ്​ ഓഫിസറായി.​ സൊമാറ്റോയുടെ ഐ.പി.ഒയിൽ നിർണായക സാന്നിധ്യമായിരുന്നു ഗുപ്​ത

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!